“”””പോടീ… പോടീ…””””… അവളുടെ കളിയാക്കൽ കേട്ടതും ഞാൻ പറഞ്ഞു.
പെണ്ണ് ഗ്യാപ് കിട്ടിയപ്പോൾ എനിക്കിട്ട് ഗോൾ അടിക്കുവാ….
പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു ഭക്ഷണവും കഴിച്ചു വീടും പൂട്ടി ഞങ്ങൾ ഓഫീസിലേക്ക് ഇറങ്ങി.
യാത്ര എന്റെ ബുള്ളറ്റിൽ തന്നയായിരുന്നു.
എന്റെ തോളിൽ തലചായിച്ചു എന്റെ ഇടുപ്പിലൂടെ ചുട്ടിപിടിച്ചാണ് കിച്ചുവിന്റെ ഇരുപ്പ്. എന്നും അവൾ എന്നോട് ഒട്ടിയിരുന്നേ യാത്ര ചെയ്യൂ.
“”””സത്യ…””””… അവൾ അൽപ്പം ഉച്ചത്തിൽ വിളിച്ചു.
“”””ഉം….എന്താടി…?””””.. ഞാൻ ശ്രദ്ധയോടെ ഡ്രൈവ് ചെയ്‌തുകൊണ്ട് അവളോട് ചോദിച്ചു.
“”””എടാ… നാറി… ഇന്നലത്തെ പോലെ വൈകുന്നേരം എന്നെ പോസ്റ്റ് ആക്കല്ലെട്ടോ…!””””…അവൾ ചിരിയോടെ എന്നോട് കാര്യമായി പറഞ്ഞു.
പക്ഷെ അവൾ പറയാൻ വന്നത് ശരിക്കും ഇല്ലതല്ല…എന്റെ ചോദ്യത്തിനും അവളുടെ ഉത്തരത്തിനും ഇടയിൽ കുറച്ചു അധികം നിമിഷങ്ങൾ ഗ്യാപ്പുണ്ടായിരുന്നു. അവൾ വേറെയെന്തോയാണ് എന്നോട് പറയാൻ വന്നത്.അവസാനം അവൾ അത് വേണ്ടാന്ന് വെച്ചാണ്.
“”””കിച്ചുസേ നീയിതല്ലല്ലോ എന്നോട് പറയാൻ വന്നത്…?””””…എന്റെ ഉള്ളിലെ സംശയം ഞാൻ അവളോട് ചോദിച്ചു.
“”””ഇതല്ലാതെ വേറെയെന്ത്??””””… അവൾ എന്നെ നോക്കി പുരികം ഉയർത്തി.
“””ഒന്നുല്ല… എനിക്ക് അങ്ങിനെ തോന്നി.. അതാ ഞാൻ ചോദിച്ചത്…””””.. ഞാൻ അതും പറഞ്ഞു അക്സലേറ്റർ തിരിച്ചു ബുള്ളറ്റ്റിന്റെ വേഗതകൂട്ടി.
പിന്നീട് ഞങ്ങൾ തമ്മിൽ അധികം സംസാരം ഉണ്ടായില്ല.
അവളെ ഡ്രോപ്പ് ചെയ്ത് ഞാൻ എന്റെ ഓഫീസിലേക്ക് പോയി.
>>>>>><<<<<
ഇന്നും ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ വൈകി…
“ഇനി അവളുടെ വായിലിരിക്കുന്നത് മൊത്തം കേൾക്കൊണോല്ലോ എന്റെ ദൈവമേ…”
മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അവളുടെ ഓഫീസ് ലക്ഷ്യമാക്കി കുതിപ്പിച്ചു.
ഗേറ്റ് കടന്നു അവരുടെ കോമ്പൗണ്ടിലേക്ക് കയറിയതും കണ്ടു കലിതുള്ളി തെക്ക് വടക്ക് നടക്കുന്ന നമ്മുടെ കിച്ചൂസിനെ.
ആള് നല്ല കലിപ്പിൽ ആണ്.!!!
ബുള്ളറ്റ്റിന്റെ സൗണ്ട് കേട്ടതും പെണ്ണ് തിരിഞ്ഞു നോക്കി. എന്നെ കണ്ട ആ നിമിഷം അവളുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി. അവളുടെ ഉണ്ടകണ്ണുകൾ ഉരുട്ടി ദേഷ്യത്തോടെ അവൾ എന്നെ തുറിച്ചു നോക്കി.ശേഷം ഭൂമി ചവിട്ടി പൊളിക്കും പോലെ ചവിട്ടികുത്തി എന്റെ അരികിലേക്ക് വന്നു.