ഞാൻ നിരാശയോടെ മുഖം ഉയർത്തി അവളെ നോക്കി പരിഭവിച്ചു.അവൾ ചെറുചിരിയോടെ എന്നെ നോക്കി കൊഞ്ഞനം കുത്തി.
“”””നീ ആദ്യമായിട്ടാണല്ലോ അത് കാണുന്നെ…””””… തേനൂറുന്ന അധരങ്ങളിൽ ചെറുപുഞ്ചിരി വിരിയിച്ചുകൊണ്ടവൾ പറഞ്ഞു.
“”””പക്ഷെയിങ്ങിനെ കാണാൻ വേറെ ഫീലാ…””””… ഞാൻ കണ്ണിറുക്കികൊണ്ട് അവളോട് പറഞ്ഞു.
“””””എണീറ്റ് പോയി കുളിക്ക് സത്യാ… എന്നിട്ട് താഴേക്ക് വാ ഞാൻ കഴിക്കാൻ എടുക്കാം…””””… അവൾ അതും പറഞ്ഞു ഒരു ടവൽ എനിക്ക് നേരെ നീട്ടി. ഞാൻ വീണ്ടും ഇരുന്ന് അവളുടേൽ നിന്നും വാങ്ങിക്കൂട്ടും മുന്നെ എഴുന്നേറ്റ് ബാത്‌റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി വന്നു.
പിന്നെ പൂക്കളം ഇടലും ചായകുടിക്കലും ഉച്ചകത്തെ സദ്യക്കുള്ള സഹായവും എല്ലാം കൊണ്ടും നേരം പോയതറിഞ്ഞില്ല. അതിന്റെ ക്ഷീണത്തോടെ കിടക്കാൻ ഞാൻ തിരികെ റൂമിലേക്ക് കയറി…. ഒപ്പം അവളും….
“”””തിരുവോണം എന്നും നമ്മുക്ക് പ്രിയമുള്ളതാണ് അല്ലെ സത്യാ….””””… എന്റെ നഗ്നമായ മാറിലേക്ക് കിടന്നുകൊണ്ട് അവൾ ചിരിയോടെ തിരക്കി.
“””””അതെ….”””””….ഞാനും അവളെ അനുകൂലിച്ചു. പിന്നെ മെല്ലെ അവളുടെ മുടിഴിയകളിലൂടെ വിരലോടിച്ചു കിടന്നു.
അതിനിടയിൽ ക്ഷീണം കാരണം ഞാൻ ഒരു കുഞ്ഞു ഉറക്കത്തിലാണ്ടും പോയി..
സ്വപ്‌നങ്ങൾ ഓർമ്മകളെ കൂടെകൂട്ടി യാത്ര തിരിച്ചപ്പോൾ എന്റെ ഓർമ്മകൾ ചെന്ന് നിന്നത് ആ കല്യാണ ദിവസത്തിലേക്ക് ആണ്.
>>>>>>>><<<<<<<<
കല്യാണം കഴിഞ്ഞു കിച്ചുവിനെയും കൂട്ടി ഒരു മൂന്ന് മണിയോടെ ഞങ്ങൾ തിരികെ വീട്ടിൽ എത്തി. ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും കണ്ടു മുറ്റത്ത് കിടക്കുന്ന സഞ്ജയുടെ കാർ.
“””””സത്യാ….””””…. അവൾ പരിഭ്രമത്തോടെ എന്റെ കൈയിൽ ചുറ്റിപ്പിടിച്ചു.
“”””പേടിക്കണ്ടാ… നമ്മളാരേം കൊന്നിട്ടൊന്നുമില്ലല്ലോ…എന്തൊക്കെ വന്നാലും നമ്മളൊരുമിച്ചു ജീവിക്കും…””””… ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു അവൾക്ക് ധൈര്യവും ഉറപ്പും പകർന്നു.
വണ്ടിയുടെ സൗണ്ട് കേട്ടെന്നോണം എല്ലാവരും പുറത്തേക്ക് വന്നു. സന്തോഷത്തോടെ ഇറങ്ങി വന്ന എല്ലാവരുടെയും മുഖം ഞങ്ങളെ കണ്ടയുടൻ കാർമേഘങ്ങൾ തിങ്ങി നിറഞ്ഞത്ത്പോലെ ഇരുണ്ടുകൂടി.
ഞാൻ കിച്ചുവിന്റെ കൈയും പിടിച്ചു ഉമ്മറത്തേക്ക് കയറി……..