“”””വേണ്ടാ സത്യാ.. നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും…”””.. എന്റെ കൈ പിടിച്ചു സാരിയുടെ മുത്താണി മാറ്റി ചെറുതായി ഉന്തിയ അവളുടെ വയറിന്റെ മുകളിൽ വെച്ചുകൊണ്ട് നിറ മിഴികളോടെ അവൾ പറഞ്ഞു.
എന്തോ അത് കേട്ടതും എന്നിലെ ദേഷ്യം നിമിഷ നേരം കൊണ്ട് ആവിയായി. ഞാൻ കാർ ഇൻഡിക്കേറ്റർ ഇട്ട് സൈഡ് ഒതുക്കി.
“”””സോറി കിച്ചുസേ… എനിക്കെന്തോ പെട്ടന്ന് ദേഷ്യം വന്നു….””””… അവളെ ചേർത്ത് പിടിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ഞാൻ പറഞ്ഞു.ആ നിമിഷം അവളും വിതുമ്പിപ്പോയി. ഞാൻ ഓർത്തില്ല എന്റെ ദേഷ്യം ഞങ്ങളെ മൂന്നു പേരുടെയും ജീവനെ പോലും ബാധിച്ചെന്നെയെന്ന്. അതിന്റെ കുറ്റബോധം കൊണ്ട് എന്റെ മനസ്സ് വിങ്ങി.
“”””ഞാങ്കാരണം അല്ലെ….”””””… അവൾ എന്റെ തോളിലേക്ക് മുഖം ചയിച്ചുകൊണ്ട് ഇടർച്ചയോടെ പറഞ്ഞു.
“”””തെറ്റ് രണ്ടുപേരുടെയും ഭാഗത്തുണ്ട്…””””… ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു.
“””””സോറി…””””… അവൾ മിഴികൾ നിറച്ചുകൊണ്ട് പറഞ്ഞു.
“”””എനിക്ക് അവന്റെ പേര് കേൾക്കുമ്പോഴേ പൊളിഞ്ഞു തൊടുങ്ങും.””””… കിച്ചുവിനെ നോക്കി ഞാൻ ഗൗരവത്തിൽ പറഞ്ഞു.
“”””എനിക്കും….”””””…. കിച്ചുവും കള്ളച്ചിരിയോടെ അതും പറഞ്ഞു എന്നെ നോക്കി.
“”””അതെ ഇങ്ങനെ ഇരുന്നാൽ മതിയോ പോണ്ടേ….””””… ഞാൻ അവളുടെ ചുണ്ടിൽ മുത്തികൊണ്ട് ചോദിച്ചു. എന്റെ പെട്ടന്ന് ഉള്ള നീക്കം അവളെയും ഒന്ന് ഞെട്ടിച്ചു. അവൾ ആരെങ്കിലും കണ്ടോന്ന് ചുറ്റും നോക്കി. ഞാൻ അത് കണ്ട് കള്ളച്ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. കാർ മുന്നോട്ട് എടുത്തു….
>>>><<<<<<
ഫ്ലാറ്റിൽ ചെന്ന് അത്യാവശ്യം വേണ്ടതൊക്കെ പാക്ക് ചെയ്തു ഞങ്ങൾ ഇരുവരും വീട്ടിലേക്ക് യാത്ര തിരിച്ചു.
ഞങ്ങൾക്ക് ഒരു പ്രൈവസി എന്ന് പറഞ്ഞു അച്ഛന്മാരും അമ്മമാരും കൂടിയാണ് ഞങ്ങളുടെ താമസം ഫ്ലാറ്റിലേക്ക് മാറ്റിച്ചത്. ഇപ്പോൾ ഉള്ള ഈ പോക്ക് ഓണം ആഘോഷിക്കാൻ ആണ്.
ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി.
“”””ദേ പിള്ളേര് വന്നു…””””….കാറിന്റെ സൗണ്ട് കേട്ടതും അകത്ത് നിന്നും ഇറങ്ങി വന്നുകൊണ്ട് എന്റെയമ്മ പറഞ്ഞു.