അവൾ അൽപ്പം വേഗത്തിൽ നടന്നു വന്ന് ഡോർ തുറന്ന് അകത്തു കയറി.ഒരു ബ്ലാക്ക് സാരിയിൽ ബ്ലാക്ക് പൂക്കളുടെ ഡിസൈൻ ഉള്ളതാണ് അവളുടെ വേഷം. ഒപ്പം അതിന് മാച്ചിംഗ് ആയ ബ്ലൗസും.
“”””ടി പെണ്ണെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ശ്രദ്ധയില്ലാതെ ചാടിത്തുള്ളി നടക്കരുതെന്ന്… ഇപ്പൊ നീ മാത്രം അല്ല വയറ്റിൽ നമ്മുടെ കുഞ്ഞ് കൂടി ഉള്ളതാ “”””… അവളുടെ കെയർലെസ്സ്നെസ് കണ്ട് അൽപ്പം ദേഷ്യത്തോടെ ഞാൻ അവളെ നോക്കി കടുപ്പിച്ചു പറഞ്ഞു.ഒപ്പം അവളുടെ സീറ്റ് ബെൽറ്റ് വലിച്ചു ക്ലിപ്പ് ചെയ്‌തു.
“””””ഒന്ന് പോയെടാ ചെക്കാ….””””… ഞാൻ കാര്യമായി പറഞ്ഞത് മുഖവിലക്ക് എടുക്കാതെ പുച്ഛിച്ചുകൊണ്ട് അവൾ പോസ് ഇട്ടു.എനിക്കെന്തോ അത് കണ്ടപ്പോ ദേഷ്യം വന്നു.
“”””എന്താടി കാര്യം പറയുമ്പോ ഒരു പുച്ഛം….””””….. ഞാൻ ദേഷ്യത്തോടെ അവളെ നോക്കി.
“”””ഓ… ഏത് നേരത്താണോ..നിനക്കെപ്പോഴും എന്നോട് തല്ലുകൂടിയില്ലങ്കിൽ സമാധാനം ഉണ്ടാവില്ലേ…മര്യാദക്ക് ആ സഞ്ജയിനെ കെട്ടിയാൽ മതിയായിരുന്നു…”””… അവൾ ജയിക്കാൻ വേണ്ടി പറഞ്ഞു. സംഭവം എന്നെ പിരികയറ്റാൻ പറഞ്ഞതാണ് പക്ഷെ എന്തോ ഈ സിറ്റുവേഷനിൽ എനിക്ക് അങ്ങ് പൊട്ടി.
“”””ആര് പറഞ്ഞു പോവണ്ടാന്ന്. നീ അവന്റെയൊപ്പം പൊക്കോ…””””…. ഞാൻ ദേഷ്യത്തോടെ അതും പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു.
“”””ആ ചെല്ലപ്പോ പോവും നിന്നെലും ഭേദം അവൻ ആയിരിക്കും…!””””… അവളും വാശിയോട് പറഞ്ഞു.
ഞാൻ അതിന് മറുപടി നൽകിയത് വാക്കുകളിലൂടെയല്ല ആക്‌സിലേറ്റർ ചവിട്ടി പിടിച്ചു കാറിനെ വേഗത്തിൽ മുന്നിട്ട് കുതുപ്പിച്ചാണ്. അപ്പോൾ ആണ് എനിക്ക് ദേഷ്യം കയറിയെന്നും അവൾ പറഞ്ഞത് എനിക്ക് എത്രമാത്രം ഹർട്ട് ആയെന്നും അവൾ തിരിച്ചറിഞ്ഞത്.
“”””സത്യാ മെല്ലെ പോടാ….എനിക്ക് പേടിയവണു…””””… ഗിയർ ലിവറിന്റെ മോളിൽ ഇരുന്ന എന്റെ കൈയിൽ അമർത്തി പിടിച്ചുകൊണ്ടു അവൾ പേടിയോടെ പറഞ്ഞു.
പക്ഷെ ഞാൻ അതൊന്നും മുഖ വിലക്ക് എടുക്കാതെ ആക്‌സിലേറ്റർ ഞെരിച്ചു വീണ്ടും സ്പീഡ് കൂട്ടി.
“”””സത്യാ… ഞാൻ വെറുതെ പറഞ്ഞതാടാ… പയ്യെ പോ.. പ്ലീസ്…””””… അവൾ എന്നോട് അപേക്ഷിച്ചു.അവൾ കരയുമ്പോലെ ആണ് എന്നോട് പറഞ്ഞത്.