“”””ഛീ പോടാ….”””.. അവൾ നാണത്തോടെ എന്റെ ഇടുപ്പിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തി.
“”””അയ്യടാ… എന്താ അവളുടെ ഒരുനാണം… ഇന്നലെ കണ്ടില്ലല്ലോ ഇതൊന്നും….””””…. ഞാൻ വീണ്ടും അവളെ കളിയാക്കി.
“””””കളിയാക്കല്ലേടാ….””””…. കിച്ചു ചിണുങ്ങി കൊണ്ട് എന്നോട് ഒട്ടി നിന്നു.
കുറച്ചു നേരം കൂടി കിന്നരിച്ചു നിന്നതും താലി മാല പൂജിച്ചു പൂജാരി വെളിയിലേക്ക് വന്നു.
ശേഷം അദ്ദേഹത്തിന്റെ നിർദേശങ്ങൾ സ്വീകരിച്ചു ഞാൻ താലി തളികളിയിൽ നിന്നും എടുത്തു അവളുടെ കഴുത്തിന് നേരെ നീട്ടികൊണ്ട് അവളെ നോക്കി.
സന്തോഷം നിറഞ്ഞ മുഖത്തോടെ എന്നും കാണുന്ന സ്വപ്നം യാഥാർത്ഥ്യമാകുന്ന നിമിഷത്തിനായി അവൾ അക്ഷമയായി കാത്തു നിൽക്കുകയാണ്.
“”””കെട്ടിക്കോട്ടെ….?””””… ഞാൻ കഴുത്തിൽ താലി മാല എടുത്തു വെച്ചുകൊണ്ട് അവളുടെ ചെവിയിൽ ചോദിച്ചു.
അതിന് മറുപടി അവൾ നൽകിയത് എന്റെ കവിളിൽ അവളുടെ അധരങ്ങൾ അമർത്തി ചുംബിച്ചാണ്. അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞതും നിറമനസോടെ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി.ശേഷം നറുകയിൽ സിന്ദൂരം അണിയിച്ചു.ആ നിമിഷം അവളുടെ മിഴികൾ സന്തോഷത്തോടെ നിറഞ്ഞൊഴുകി.
ശേഷം ഞങ്ങൾ ഇരുവരും ദൈവത്തിനോട് മനമുരുകി പ്രാർത്ഥിച്ചു ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാൻ സാധിക്കല്ലേ എന്ന്.
ഞാൻ എന്റെ കിച്ചു പെണ്ണിനെ താലിക്കെട്ടി എന്റെ മാത്രം കിച്ചൂസ് ആക്കിയിരിക്കുന്നു….
നിറഞ്ഞ മനസോടെയാണ് ഞങ്ങൾ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്.
>>>>>>>><<<<<<<<
പിന്നിൽ ഹോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഓർമ്മകൾക്ക് ഒപ്പം പറന്നുയർന്ന എന്റെ മനസ്സ് എന്നിലേക്ക് തിരികെ എത്തിയത്… കഴിഞ്ഞതൊക്കെ ഓർക്കുമ്പോൾ എന്നും അത്ഭുതം ആണ് എനിക്ക്.ഒരിക്കലും പ്രതീക്ഷിക്കാത്തത് ആണ് അന്ന് സംഭവിച്ചത്.
അങ്ങിനെ വീണ്ടും ഓർമ്മകളിലേക്ക് പടിയിറങ്ങാതെ ഞാൻ വേഗം കിച്ചുവിന്റെ ഓഫീസ് ലക്ഷ്യമാക്കി കാർ കുതിപ്പിച്ചു.
“”””എടി ഞാൻ പുറത്തുണ്ട്….””””
ഓഫീസിലെ പാർക്കിംഗിൽ കാർ പാർക്ക് ചെയ്‌ത ശേഷം ഞാൻ എത്തിയ വിവരം കിച്ചുവിനെ വിളിച്ചറിയിച്ചു.
അധികനേരം കാത്തിരിക്കേണ്ടി വന്നില്ല അതിന് മുന്നെ ആള് എത്തിപ്പോയി.