കിച്ചു വളരെ അധികം എക്സൈറ്റഡ് ആണ്. അവളിലെ സന്തോഷം എത്രത്തോളം ഉണ്ടെന്ന് അവളുടെ മുഖം വിളിച്ചോതുന്നുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്നമധ്യേ എന്റെ ഇടുപ്പിൽ നുള്ളിയും കഴുത്തിൽ ചുംബിച്ചും എന്നെ ഇറുക്കി കെട്ടിപിടിച്ചും പെണ്ണ് കുറുമ്പ് കാട്ടി ഉള്ളിലെ സന്തോഷം പ്രകടിപ്പിച്ചു.
ഒരു പീകോക്ക് ബ്ലൂ സൽവാറും ബ്ലാക്ക് ലെഗിൻസും ആണ് കിച്ചുവിന്റെ വേഷം. ടോപ്പിന്റെ ഇറക്കാം പാദത്തിന് മുകളിൽ വരെയാണ്. കഴുത്തിൽ ഒരു നേർത്ത സ്വർണ ചെയിൻ. കാതിൽ കമ്മലും ഇടത് കൈയിൽ ഒരു വാച്ചും അതാണ് അവളുടെ വേഷം. മിഴികൾ അഞ്ജനം എഴുതി കറുപ്പിക്കാനും നെറ്റിത്തടത്തിൽ കറുത്ത കുഞ്ഞിപ്പൊട്ട് തൊടാനും പെണ്ണ് മറന്നിട്ടില്ല.
ഞാൻ അവൾ ധരിച്ചിരിക്കുന്ന ടോപ്പിന് മാച്ചിംഗ് ആയ ഒരു ഷർട്ടും കസവു മുണ്ടും. മുണ്ട് കുറച്ചു മുന്നെ വാങ്ങിയതാണ്.
ഒടുവിൽ ഞങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ചെറിയൊരു ക്ഷേത്രം ആയിരുന്നു അത്. വലിയ തിരക്കൊന്നും ഇല്ല. വിവാഹം കഴിക്കാൻ എന്തൊക്കെ വേണം എന്ന് ചോദിച്ചു. അവർ ചോദിച്ച സർട്ടിഫിക്കറ്റ് ഒക്കെ നൽകി ക്യാഷും അടച്ചു.ഒപ്പം താലി മാല പൂജിക്കാൻ കൊടുത്തു.
“””””ടെൻഷൻ ഉണ്ടോടി… “”””….പരിഭ്രമം നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു.
അതിന് മറുപടിയായി അവൾ മുഖം ഉയർത്തി എന്നെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
“”””എന്താ ഇപ്പൊ ഒന്നും വേണ്ടാന്ന് തോന്നുന്നുണ്ടോ….?””””… അവളിൽ നിന്നും ഒരുമറുപടിയും ലഭിയാതെയായപ്പോൾ ഞാൻ ചോദിച്ചു.
“”””ഉണ്ട.. ഒന്ന് മിണ്ടാതെയിരിക്ക് സത്യാ. ഇതെന്താ ഇത്രയും ലേറ്റ് ആവണേ എന്നാ ഞാൻ ആലോചിക്കുന്നേ…””””… അവൾ ഗൗരവത്തോടെ പറഞ്ഞു.
“”””അല്ലടി നിന്നോട് ഒരു കാര്യം ചോദിക്കണം എന്നുണ്ടായി….””””… ഞാൻ അവളെ നോക്കി പറഞ്ഞു നിർത്തി.
“”””ഉം… എന്താ….””””… അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി പുരികം ഉയർത്തി.
“”””നീ നടക്കുമ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ….””””… ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും അവളുടെ മുഖം ചുവന്നു തുടുത്തു. ആ മിഴികളിൽ നാണം നിറഞ്ഞൊഴുകി.