“”””നെനക്ക് വല്ല ഷർട്ടോ ജാക്കറ്റോ ഇടയിരുന്നില്ലേ…?””””…ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“”””എനിക്കറിയോ… നീയെന്നെ പിടിച്ചു ഇവിടെയിരുത്തൂന്ന് …””””…അവൾ ചുണ്ട് കൂർപ്പിച്ചു പരിഭവിച്ചു.
“”””ഇന്നാ ഇതിട്ടോ…!””””… ഞാൻ എന്റെ ഷർട്ട് ഊരി അവൾക്ക് നൽകികൊണ്ട് പറഞ്ഞു.
“””അപ്പൊ നെനക്ക് തണുക്കൂലേ…?”””.. അവൾ നിഷ്കളങ്കമായി എന്നോട് തിരക്കി.
“””നീയെന്നെ കെട്ടിപിടിച്ചാൽ മതി..””””… ഞാൻ കള്ളച്ചിരിയോടെ അവളോട് പറഞ്ഞു. അതിന് അവളും എനിക്ക് ഒരു നറുപുഞ്ചിരി സമ്മാനിച്ചു. ശേഷം അവൾ എന്റെ ഷർട്ട് അണിഞ്ഞു.
വീണ്ടും കുറച്ചു അധികം നേരം അവിടെ ഇരുന്ന ശേഷം ആണ് ഞങ്ങൾ റൂമിലേക്ക് നടക്കാൻ തീരുമാനിച്ചത്.
“”””എന്നെ എടുക്ക് സത്യാ…””””… കിച്ചു എന്നെ നോക്കി കൊഞ്ചി.
“”””പിന്നെ ഇളക്കുട്ടി അല്ലെ… നിന്ന് കൊഞ്ചത്തെ അങ്ങോട്ട് നടക്ക് പെണ്ണെ…””””… അവളുടെ കൊഞ്ചൽ കണ്ട് ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളുടെ തോളിൽ പിടിച്ചു തള്ളി.
“””നെനക്കെന്നെ എടുക്കാൻ പറ്റോ…?””””… അവൾ ഇടുപ്പിൽ കൈ കുത്തി എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
“”””എനിക്ക് വയ്യ… നീ നിന്റെ സഞ്ജയിനോട് പറ…””””… ഞാൻ അതും പറഞ്ഞു അവളുടെ റിയാക്ഷൻ അറിയാനായി അവളെ ഉറ്റുനോക്കി.
“””””നിനക്ക് പറ്റൂലല്ലോ… അപ്പൊ ബാക്കി ഞാൻ നോക്കിക്കോളാം….””””… അവൾ വാശിയോട് പറഞ്ഞ ശേഷം ചവിട്ടിക്കുലിക്കി റൂമിലേക്ക് നടന്നു.
അവളുടെ പോക്ക് കണ്ട് ചിരിയോടെ ഞാൻ അവളുടെ പിന്നാലെ ചെന്ന് അവളെ ഇരു കൈകളിലും കോരിയെടുത്തു.
“”””വിടാടാ….എന്നെ നെലത്തിറക്ക്…”””… അവൾ എന്റെ കൈകളിൽ കിടന്ന് കുതറി.
“”””ഒന്ന് അടങ്ങ് എന്റെ കിച്ചുസേ.. ഞാൻ നിന്നെ ഒന്ന് എരികേറ്റാൻ പറഞ്ഞതല്ലേ…”””… ഞാൻ ചിരിയോടെ അവളോട് കാര്യം പറഞ്ഞു.
അതിന് മറുപടിയായി അവൾ എന്റെ കവിളിൽ കടിച്ചു വലിച്ചു.
“”””കിച്ചൂസേ കടിക്കല്ലെടി എനിക്ക് വേദനിക്കുന്നുണ്ട്…””””… അവളുടെ മുല്ലമോട്ട് പോലെയുള്ള പല്ലുകൾ എന്റെ കവിളിൽ അമർന്ന വേദനയിൽ ഞാൻ അവളോട് പറഞ്ഞു.
“”””വേദനിക്കട്ടെ… ഇനിയും അങ്ങനെ പറഞ്ഞാ ഞാനിനിയും കടിക്കും…””””… അവൾ എന്റെ കഴുത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.