“””അയ്യടാ….. അവൻ പാല് അനേഷിച്ചു നടക്കുന്നു… വേണോങ്കി കുടിച്ചിട്ട് എണീറ്റ് പോടാ..””‘.. എന്റെ ചോദ്യം കേട്ട് അവൾ കപടദേഷ്യത്തോടെ പറഞ്ഞു എന്നെ പുച്ഛിച്ചു.
“”””ഓ… എന്നാ നീയെന്റെ മടിയിൽ ഇരിക്കണ്ട..!”””””… ഞാൻ വാശിയോടെ പറഞ്ഞു.ശേഷം അവളെ മടിയിൽ നിന്നും നിലത്തേക്ക് ഇറക്കാൻ നോക്കിയതും പെണ്ണ് കൈയിലെ ഗ്ലാസ് ബെഞ്ചിൽ വെച്ചുകൊണ്ട് എന്റെ കഴുത്തിൽ കൈ ചുറ്റി എന്നെ അള്ളിപിടിച്ചിരുന്നു.
“””എറക്കല്ലേ സത്യ.. എനിക്ക് നിന്റെ മടിയിൽ ഇരിക്കാൻ ഒത്തിരി ഇഷ്ടാടാ…!””””… അവൾ കുഞ്ഞുകുട്ടിക്കളെ പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“”””എന്നാ മര്യാദക്ക് ഇരുന്ന് ചായ കുടിക്കാൻ നോക്ക്.. “”””… ഞാൻ ഗൗരവത്തിൽ പറഞ്ഞു.
അതിന് അവൾ സമ്മതമെന്ന രീതിയിൽ തലയാട്ടി ശേഷം ഞാൻ കുടിച്ചുകൊണ്ടിരുന്ന ചായ എന്നിൽ നിന്നും പിടിച്ചു വാങ്ങി കുടിക്കാൻ തുടങ്ങി. എന്തോ അത് കണ്ടിട്ട് എനിക്ക് ചിരിക്കാൻ മാത്രം സാധിച്ചുള്ളൂ.
ചില നേരത്ത് കൊച്ചുകുട്ടികളെ പോലെയാണ് ആ കുറുമ്പും വാശിയും ചിണുക്കവും. പക്ഷെ ഇതൊക്കെ എന്റെയടുത്തു മാത്രം. മറ്റുള്ളവരുടെ അടുത്ത് അവൾ കീർത്തനയാണ്. എന്റെയടുത്ത് മാത്രം കിച്ചൂസ്.
അങ്ങിനെ വിസ്തരിച്ചുള്ള ചായ കുടിയും കഴിഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. ഏകദേശം സന്ധ്യയോടെ ഞങ്ങൾ കിച്ചുവിന്റെ കൂട്ടുകാരിയുടെ വീട്ടിൽ എത്തി.
അന്ന് അവിടെയായിരുന്നു സ്റ്റേ… അവൾ കൂട്ടുകാരിയുടെ ഒപ്പവും ഞാൻ വേറെയൊരു മുറിയിലും. രാത്രി ആയപ്പോൾ തണുപ്പിന്റെ കാഠിന്യം ഏറിവന്നു.
പിറ്റേന്ന് കിച്ചുവിന്റെ കല്യാണവും ക്ഷണിച്ചു ഞങ്ങൾ അവിടെന്ന് ഇറങ്ങി.
“””എന്തായാലും വന്നതല്ലേ നമ്മുക്കെന്ന എല്ലായിടത്തും കറങ്ങിയിട്ട് പോയപ്പോരേ…?””””… അവളുടെ ആഗ്രഹത്തിന് ഞാനും സമ്മതമറിയിച്ചു.
അങ്ങിനെ ഉത്രാടത്തിന്റെയന്ന് വൈകുന്നേരം വരെ മൂന്നാറിലെ ഇളം തണുപ്പിലൂടെയും പച്ചപ്പിനിടയിലൂടെയും ഞാനും അവളും ചുറ്റി കറങ്ങി.
ഇതിനിടയിൽ കിച്ചുവും ബുള്ളെറ്റ് ഓടിച്ചു.
എനിക്ക് മുള്ളാൻ മുട്ടിയപ്പോ വണ്ടി നിർത്തി കാര്യം സാധിച്ചു മടങ്ങി വന്നപ്പോൾ ആണ് പെണ്ണ് അവളുടെ ആഗ്രഹം പറഞ്ഞത്.
“”””എടാ… എനിക്ക് വണ്ടി ഓടിക്കണം…!””””… അവൾ പ്രതീക്ഷയോടെ എന്നെ നോക്കി ചോദിച്ചു.