“”””നിനക്ക് എന്നെകൊണ്ടോവാൻ പറ്റോ… എനിക്കത് മാത്രം അറിഞ്ഞാൽ മതി…””””… അവൾ വാശിയോട് കട്ടായം പറഞ്ഞു.അപ്പൊ സംഭവം സീരിയസ് ആണ്. ഇനിയും തമാശ കളിച്ചാൽ സംഭവം കൈയിൽ നിന്നും പോകും.
“””ഇനിയെപ്പോ പോകാനാ….?””””.. ഞാൻ വലിയ താല്പര്യമില്ലത്ത മട്ടിൽ ചോദിച്ചു.
“””നീ വാ ആദ്യം എല്ലാവരോടും കാര്യം പറയാം…””””.. അവൾ അതും പറഞ്ഞു അകത്തേക്ക് നടന്നു. ഞാനും എഴുന്നേറ്റ് അവൾക്ക് പിന്നാലെ നടന്നു.
ഞങ്ങളുടെ ഭാഗ്യത്തിന് എല്ലാവരും ഡൈനിങ് ടേബിളിന്റെ ചുറ്റും കൂടിയിരുന്നു എന്തോ പരദൂഷണം പറയുകയാണ്.
“””””അതെ ഞങ്ങളൊന്ന് മൂന്നാറു വരെ പോകുവാ….!”””””… അവൾ അവളുടെ തീരുമാനം പറഞ്ഞു.
“””അല്ല അപ്പൊ അനുവാദം ചോദിക്കാൻ അല്ലെ വന്നത് “”””… അവളുടെ പറച്ചിൽ കേട്ട് ഞാൻ മെല്ലെ അവളുടെ ചെവിയിൽ ചോദിച്ചു.
“””അയിന് നമ്മളെന്നാ അനുവാദം ചോദിച്ചിട്ടുള്ളത്..”””…എന്റെ സംശയത്തിന് കിച്ചു ഉടനടി മറുപടി തന്നു.
“എന്റെ ഭാഗത്തും തെറ്റുണ്ട്. ഒരിക്കലും അവളോട് അത് ചോദിക്കാൻ പാടില്ലായിരുന്നു.”.. ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.
പക്ഷെ അവളുടെ പറച്ചിൽ കേട്ടിട്ടും അവരുടെ മുഖത്ത് ഒരു മാറ്റവും ഉണ്ടായില്ല. ജസ്റ്റ് അവർ അത്രയും നേരം സംസാരിച്ചു കൊണ്ടിരുന്നത് ഒന്ന് നിർത്തി എന്ന് മാത്രം.
“”””ട്രിപ്പ് ആണോ…?””””… മാമന്റെ ആയിരുന്നു ചോദ്യം.
“”””ഏയ്… അല്ല. എന്റെ ഒരു ഫ്രണ്ടിനെ കാണാൻ.””””… ചോദ്യത്തിന് കൃത്യമായി മറുപടി കിച്ചു പറഞ്ഞു.
“”””ഇന്ന് തന്നെ വരോ…?””””… അച്ഛൻ ചോദിച്ചു.
“”””ആ.. ചെലപ്പോ…””””… അവൾ അതും പറഞ്ഞു എന്റെ കൈയും പിടിച്ചു എന്റെ റൂമിലേക്ക് നടന്നു.
എനിക്ക് ഒരു അവസരവും തരാതെ അവൾ തന്നെ എല്ലാം പാക്ക് ചെയ്തു. ഒറ്റ ട്രാവൽ ബാഗിൽ ഞങ്ങളുടെ ഇരുവരുടെയും സാധനങ്ങൾ.പിന്നീട് അധികം നേരം കളയാതെ എല്ലാവരോടും പറഞ്ഞു ഞങ്ങൾ പുറപ്പെട്ടു.
ഇതിപ്പോ പണ്ടും ഇങ്ങനെ തന്നെയാണ്. ഞങ്ങൾക്ക് സാധാരണയിൽ ഏറെ ഫ്രീഡം ഞങ്ങളുടെ പരെന്റ്സ് ഞങ്ങൾക്ക് തന്നിട്ടുണ്ട്.
അങ്ങനെ ഞാനും അവളും എന്റെ ബുള്ളറ്റിൽ മൂന്നാറിലേക്ക് തിരിച്ചു. ചിലപ്പോൾ ഇത് ഞങ്ങൾ മാത്രമായുള്ള ലാസ്റ്റ് ട്രിപ്പ് ആയിരിക്കും. അവളുടെയും എന്റെയും ഇടയിൽ സഞ്ജയ് വന്നാൽ പിന്നെ ഇങ്ങനെയൊന്നും പോവാൻ സാധിച്ചെന്ന് വരില്ല. അന്ന് ചിറ്റ പറഞ്ഞത് പോലെ ഇവളെ എനിക്ക് കല്യാണം കഴിക്കായിരുന്നു. ചിലപ്പോ ഇവൾക്കും എന്നെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെങ്കിലോ.