അങ്ങിനെ ദിവസങ്ങൾ വീണ്ടും മുന്നോട്ട് ഒഴുകാൻ തുടങ്ങി.
4 ദിവസം കൂടി കഴിഞ്ഞാൽ തിരുവോണമാണ്…ചിലപ്പോൾ ഞങ്ങൾ ഒരുമിച്ചുള്ള അവസാന ഓണം. ഇനി ഇതുപോലെയൊരു ഓണം സാധ്യമോ എന്നറിയില്ല.
>>>>>>><<<<<
ഉത്രാടംത്തിന്റെ തലേന്ന്…
ഇന്ന് ഞാനും കിച്ചുവും ലീവ് ആക്കി. വെറുതെ പുറത്തൊക്കെ പോവാം എന്നായിരുന്നു പ്ലാൻ. പക്ഷെ പ്ലാൻ ഒക്കെ ഒറ്റയടിക്ക് മാറ്റി.
പുറത്ത് പോവാൻ റെഡിയായി ഒരു ഫുൾ സ്ലീവ് ബ്ലൂ ടീഷർട്ടും ബ്ലൂ ജീൻസും അണിഞ്ഞു അവളെയും കാത്ത് സിറ്റ് ഔട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട് സമയം ഏറെയായി.
“”””ഈ പിശാശ് ഇതെന്തു ചെയ്യുവാ….””””…അവള് പോസ്റ്റ് അടിപ്പിക്കുന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു.
ഇതിപ്പോ കൊറേ നേരം ആയി അകത്തേക്കും പുറത്തേക്കും നോക്കിയുള്ള ഇരുപ്പ് തുടങ്ങിയിട്ട്….
“”””ആടി….ഇന്നു തന്നെ വരാം….ഏയ്… അതൊന്നും വേണ്ട… “”””…. സംസാരം കേട്ട് ഞാൻ അകത്തേക്ക് നോക്കിയപ്പോൾ കാണ്ടത് ഫുൾ സ്ലീവ് ബ്ലൂ ആൻഡ് വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും അണിഞ്ഞു ഫോണിൽ ആരോടോ സംസാരിച്ചു പുറത്തേക്ക് വരുന്ന കിച്ചുവിനെയാണ്.
“””ഓ അവസാനം തമ്പുരാട്ടി എഴുന്നുള്ളി..””… ഞാൻ അവൾ കേൾക്കെ തന്നെ പുച്ഛത്തോടെ പറഞ്ഞു.
“””ആ ശരിടി… ഞാൻ എറങ്ങുമ്പോവിളിക്കാം””””… അവൾ അതും പറഞ്ഞു കോൾ കട്ട് ചെയ്‌തു. ശേഷം ചിരിയോടെ എന്റെ അരികിലെ ചെയറിൽ വന്നിരുന്നു.
“””സത്യ… നമുക്കൊന്ന് മൂന്നാറുവരെ പോയാലോ…””””… അവൾ ആവേശത്തോടെ എന്നെ നോക്കി ചോദിച്ചു.
“”””ഓ.. ഞാനില്ല…””””… ഞാൻ ഡിമാൻഡ് ഇട്ടുകൊണ്ട് പറഞ്ഞു മുഖം തിരിച്ചു.പോസ്റ്റ് ആകിയതിന്റെ ദേഷ്യവും ഒപ്പം പെണ്ണ് എന്റെ പരിഭവം മാറ്റാൻ ഇനി കളി പറയുന്നത് ആണെങ്കിലോ…?..വെറുതെ ചമ്മാൻ എനിക്ക് വയ്യ..!
“”””എടാ… പ്ലീസ്….അവിടെയെന്റെ കൂട്ടുകാരിയെ കാണാനാ…അവള് ഇന്നലെ ദുബായിൽ നിന്നും വന്നോള്ളു.. നാളെ അവൾ ഡൽഹിക്ക് പോകും പിന്നെ ഒന്നുരണ്ട് മാസം കഴിഞ്ഞു വരുള്ളു…””””… അവൾ അപേക്ഷയോടെ എന്നോട് പറഞ്ഞു.
“””ഏയ്.. ഞാനില്ല….നീ നിന്റെ സഞ്ജയിനെയും വിളിച്ചുകൊണ്ട് പോ…!””””… ഞാൻ ഗൗരവത്തിൽ പറഞ്ഞു.