അങ്ങിനെ ദിനങ്ങൾ പതിവ് പോലെ മുന്നോട്ട് സഞ്ചാരി.. അവർക്കൊപ്പം ഞങ്ങളും. ഞാനും കിച്ചുവും എന്നും അടികൂടിയും കമ്പനിയാടിച്ചും ഇങ്ങനെ പാറി പറന്നു നടന്നു.
പക്ഷെ കഴിഞ്ഞു രണ്ട് ആഴ്ചക്ക് മുന്നേയുള്ള ഒരു ദിവസം ഞങ്ങളുടെ ഇരുവരുടെയും ജീവിതം മാറ്റി മറിക്കാൻ കാരണയമായ ദിവസം ആണ്.
ഞാൻ വീക്കെൻഡ് ദിവസം ഒരു ട്രിപ്പ്
കൂട്ടുകാർക്കൊപ്പം ഗോവക്ക് പ്ലാൻ ചെയ്തു . കിച്ചുവിന് ഓഫീസിൽ എന്തോ അത്യാവശ്യമീറ്റിംഗ് ഉള്ളതിനാൽ ഞങ്ങൾക്കൊപ്പം വരാൻ സാധിച്ചില്ല. അങ്ങിനെ ഗോവയിൽ അടിച്ചു പൊളിക്കുന്നതിന്റെ മൂന്നാമത്തെ ദിവസം രാത്രി പതിവ് പോലെ റൂമിൽ കിച്ചുവിന്റെ കോളും കാത്തിരിക്കുകയാണ് ഞാൻ. സാധാരണ വിളിക്കുന്ന സമയം കഴിഞ്ഞിട്ടും അവൾ വിളിക്കുന്നിണ്ടായില്ല. അവസാനം ഞാൻ തന്നെ അങ്ങോട്ട് വിളിച്ചു. ആദ്യത്തെ ഫുൾ റിംഗ് കഴിഞ്ഞിട്ടും അവൾ കോൾ അറ്റൻഡ് ചെയ്യുന്നുണ്ടായില്ല. അങ്ങിനെയായപ്പോൾ മനസ്സിന് ഒരു അശ്വസ്ഥത. ഞാൻ വീണ്ടും വിളിച്ചു ഇത്തവണ അവൾ കോൾ എടുത്തു.
“””കിച്ചു… നീയെന്താടി ഞാനാദ്യം വിളിച്ചപ്പോ കോൾ എടുക്കാഞ്ഞേ…?”””…. പരിഭ്രാമത്തോടെയാണ് ഞാൻ അവളോട് ചോദിച്ചത്.
“””ഒന്നുല്ല സത്യ… ഞാൻ കെടക്കുവായിരുന്നു…!””””.. അവൾ അടഞ്ഞ ശബ്ദത്തിൽ മെല്ലെ പറഞ്ഞു.
“”””എന്താടി… നിന്റെ സൗണ്ട് വല്ലാതെയിരിക്കുന്നെ..?””””… ഞാൻ സംശയത്തോടെ ചോദിച്ചു.
“””ഒന്നുല്ലടാ… എന്തോയൊരു തലവേദന പോലെ…!””””… അവൾ അവശതയോടെ പറഞ്ഞു.
“””എന്നിട്ട്.. നീ ഹോസ്പിറ്റൽ പോയോ…?”””
“””അതിന്റെയൊന്നും ആവിശ്യമില്ല… നിന്റെ സൗണ്ട് കേട്ടപ്പോഴേ ഞാൻ ഓകെ ആയിടാ.. “””””… അവൾ മറുപടി പറഞ്ഞു നിർത്തിയപ്പോൾ വിതുമ്പി പോയത് പോലെ എനിക്ക് തോന്നി.
“””കിച്ചൂസേ… നീ കരയുവാണോ…?”””.. ആശങ്കയോടെയാണ് ഞാൻ അവളോട് ചോദിച്ചത്.
“”””എന്തിന്….ഒന്നുപോയെടാ….നാറി…””””.. സ്ഥിരം പിച്ചിൽ അവളുടെ അടുത്ത് നിന്നും കിട്ടേണ്ടത് എനിക്ക് കിട്ടി.
“””അല്ല… മോനെന്നാണാവോ.. ഇനി ഇങ്ങോട്ട് എഴുന്നള്ളുന്നത്…?”””.. അവൾ പരിഹാസത്തോടെ എന്നോട് ചോദിച്ചു. അവൾ പഴയത് പോലെയായപ്പോളാണ് എന്റെ ശ്വാസവും നേരെ വീണത്.
“””ഞങ്ങള് നാളെ രാത്രി ഇവിടുന്ന് ഇറങ്ങോടി… “”””…
“”””അതെ… ഇവിടെയൊരു വിശേഷം ഉണ്ടായി…”””””.. അവൾ ഉത്സാഹത്തോടെ പറഞ്ഞു.