“””ഏഹ്…?””””.. അത് കേട്ടതും രണ്ടാച്ഛമാരും വാപൊളിച്ചു റിയാക്ഷൻ ഇട്ടു.
“””അല്ല അതെങ്ങിനെ ശരിയാവും കിച്ചുവാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞാൽ വിശ്വസിക്കാം പക്ഷെ സത്യ…?.. ഏയ്….അത് കുറച്ചു ബുദ്ധിമുട്ടാണ്..!”””… മാമൻ സംശയത്തോടെ പറഞ്ഞു.
കാര്യം വേറെയൊന്നും അല്ല ഞാൻ അങ്ങിനെ അടുക്കളയിൽ കയറാറില്ല.എന്തോ നോമിന് ആ ഏരിയ ഫയങ്കര അലർജിയാണ്. പക്ഷെ കിച്ചൂസ് പറഞ്ഞാൽ നോ ഒബ്ജെക്ഷൻ ഞാൻ എങ്ങിനെയും അത് ചെയ്‌തിരിക്കും.
“””കിച്ചു പറഞ്ഞാൽ അവൻ എന്താ അനുസരിക്കാത്തത്… അവനെ അനുസരിപ്പിക്കാൻ അവളെക്കൊണ്ടേ സാധിക്കു…”””””.. അമ്മ ഞങ്ങളെ രണ്ട് പേരെയും നോക്കി ചിരിയോടെ പറഞ്ഞു നിർത്തി.
“”””അത് ശരിയാ…””””.. രണ്ടച്ഛമാരും വീണ്ടും കൊറസ് പാടി.ഇവരെയെന്താ ഇരട്ട പെറ്റതോ..?. അത് കേട്ട് അറിയാതെ തന്നെ ഒരു ചോദ്യം എന്റെ മനസിൽ ഉടലിടുത്തു.
“””ഞാൻ അമ്മുസിനോട് പറയുവായിരുന്നു.. സത്യയെകൊണ്ട് കിച്ചുവിനെ കെട്ടിച്ചാലോ എന്ന്…””””.. നേരത്തെ അടുക്കളയിൽ വെച്ച് എന്നോട് പറഞ്ഞ അതെ കാര്യം ചിറ്റ വീണ്ടും എടുത്തിട്ടു.
ഞാൻ കിച്ചുവിനെ നോക്കിയപ്പോൾ അവളാകെ ഞെട്ടി ഇരിക്കുവാണ്.
“””എന്താ മക്കളുടെ അഭിപ്രായം…?”””….അച്ഛൻ ഗൗരവത്തിൽ ഞങ്ങളോട് ചോദിച്ചു.എല്ലാവരും ഞങ്ങളെ പ്രതീക്ഷയോടെ നോക്കി ഇരിക്കുകയാണ്.
പക്ഷെ കിച്ചു മറുപടി ഒന്നും പറയാതെ എന്നെ നോക്കാതെ പ്ലേറ്റും എടുത്തു എഴുന്നേറ്റു.
“”ഈ ചോദ്യത്തിന് ഉത്തരം ഞാൻ പറഞ്ഞത് അല്ലെ…പിന്നെയും എന്തിനാ അവളുടെ മുന്നിൽ ഇത് എഴുന്നുള്ളിച്ചത്..?”””…അവൾ എഴുന്നേറ്റ് പോയതും ഞാൻ അൽപ്പം ദേഷ്യത്തിൽ പറഞ്ഞു പ്ലേറ്റും എടുത്തു എഴുന്നേറ്റ് അവളുടെ പുറകെ ചെന്നു.
ഞാൻ അടുക്കളയിൽ ചെല്ലുമ്പോൾ അവൾ പാത്രം കഴുകുകയാണ്.
“””എടി… നീയത് വിട്ടേക്ക്… അവര് വെറുതെ നമ്മളെ കളിയാക്കാൻ പറഞ്ഞതാണ്…!””””… ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു.
“””ഉം…””””.. അതിന് നേർത്ത ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.
“””എടാ എനിക്ക് നല്ല ക്ഷീണം.. ഞാൻ കിടക്കാൻ പോവാ…”””.. എന്നെ നോക്കാതെ പറഞ്ഞുകൊണ്ട് അവൾ എന്നെ കടന്നു പോയി.
അവൾ ഒഴിഞ്ഞുമാറിയത് പോലെ ആണ് എനിക്ക് തോന്നിയത്. എന്നാൽ പിറ്റേന്ന് വേറെ കുഴപ്പം ഒന്നുമുണ്ടായില്ല അവൾ സാധാരണ എങ്ങിനെ പെരുമാറുന്നോ അങ്ങിനെ തന്നെയായിരുന്നു.