“””അമ്മുസേ… ഞാൻ കുറെയായി പറയണം എന്ന് വിചാരിക്കുന്നു നമ്മുക്ക് സത്യയെ കൊണ്ട് കിച്ചൂനെ കെട്ടിച്ചാലോ…????..”””ചിറ്റ ഗൗരവത്തോടെ പറഞ്ഞ ശേഷം ചോദ്യഭാവത്തിൽ എന്നെയും അമ്മയെയും നോക്കി.
“”””ഞാനും അത് ആലോചിക്കാതെയില്ല…!””””… അമ്മയും ചിറ്റ പറഞ്ഞതിനു പച്ചകൊടി കാണിച്ചു സമ്മതം അറിയിച്ചു.
ഞാൻ ആണെകിൽ ഇവരെന്താ പറയുന്നത് എന്നറിയാതെ വായും പൊളിച്ചു നിക്കുവാ.
“””എന്റെ ചിറ്റേ… നിങ്ങളെന്നോട് പറഞ്ഞത് പറഞ്ഞു… ഇതൊന്നും പോയി അവളോട് എഴുന്നൊള്ളിക്കണ്ട അമ്മയും അമ്മായിയും ആണെന്നൊന്നും അവൾ നോക്കത്തില്ല ആട്ടി വിടും രണ്ടിനെയും..”””.. ഞാൻ ചിരോയോടെ രണ്ടിനോടും പറഞ്ഞു.
“”””എടാ എന്തായി…?””””..പെട്ടന്ന് അടുക്കളയിലേക്ക് കയറി വന്നുകൊണ്ട് കിച്ചു ചോദിച്ചു.
അവൾ കയറി വന്നതോടെ അമ്മയും ചിറ്റയും സംസാരം നിർത്തി. ശേഷം എന്തോ പറഞ്ഞു അടുക്കളയിൽ നിന്നും പുറത്തേക്ക് വലിഞ്ഞു.
“””അവരെപ്പോ വന്നടാ…?”””.. കിച്ചു എന്റെ അരികിൽ വന്നുനിന്നുകൊണ്ട് ചോദിച്ചു.
“””ഇപ്പോയെത്തിയുള്ളു വന്നപ്പോ തന്നെ എന്നയിട്ട് വാരാൻ നോക്കുവായിരുന്നു.””””..ഞാൻ ചിരിയോടെ പറഞ്ഞു ശേഷം വീണ്ടും തവി അവളുടെ കൈയിൽ കൊടുത്തു ഞാൻ പിന്മാറി.
എല്ലാവരും ഒരുമിച്ചാണ് കഴിക്കാൻ ഇരുന്നത്….
“””നിങ്ങളിത്രയും ഫാസ്റ്റായോ… എത്രപെട്ടന്നാ കഴിക്കാൻ ഉണ്ടാക്കിയത്…?””””ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിക്കുന്നതിന്റെ ഇടയിൽ അച്ഛൻ ചിരിയോടെ അമ്മയെയും ചിറ്റയെയും കളിയാക്കി ചോദിച്ചു.
“””അതിന്… ഇതൊന്നും ഉണ്ടാക്കിയത് ഞങ്ങളല്ല…!””””.. ചിറ്റ അച്ഛനോടും മാമനോടുമായി പറഞ്ഞു.
“””വെറുതെ അല്ല എല്ലാത്തിനും നല്ല ടേസ്റ്റ്…!””””.. ഓൺ ദി സ്പോട് എത്തി മാമന്റെ ഊള ചളി… അത് കേട്ട് ഞാനും കിച്ചുവും പരസ്പരം നോക്കി പൊട്ടിവന്ന ചിരി ചപ്പാത്തിയുടെ ഒപ്പം കടിച്ചു പിടിച്ചു.
“””അതെ… അതെ…!””””.. അച്ഛനും മാമനെ സപ്പോർട്ട് ചെയ്തു.
പക്ഷെ അത് കേട്ട് മൂഡ് മാറിയ രണ്ട് ഐറ്റംങ്ങൾ അച്ഛനെയും മാമനെയും കലിപ്പിച്ചൊരു നോട്ടം നോക്കി അതിൽ രണ്ടും പേടിച്ചു മാളത്തിൽ കയറി.
“”””അല്ല.. പിന്നെയാരുടെ സൃഷ്ടിയാ ഇതൊക്കെ…?””””.. അച്ഛൻ സംശയത്തോടെ ചിരിച്ചു.
“”””നമ്മുടെ മക്കളുടെ…!””””.. ചിറ്റ ചിരിയോടെ പറഞ്ഞു.