ഞാൻ പിന്നെ കൂടുതൽ കിടന്ന് അഭിനയിച്ചു ചളമാക്കാൻ നിന്നില്ല. അവിടെന്ന് എഴുന്നേറ്റ് വേഗം റൂമിൽ പോയി ഫ്രഷ് ആയിവന്നു.
ഒരു ബ്ലാക്ക് ഷോട്സും റെഡ് ടീഷർട്ടും ആണ് എന്റെ വേഷം. സ്റ്റെപ്സ് ഇറങ്ങി വരുമ്പോഴേ കേട്ടു അടുക്കളയിലെ ശബ്ദകോലഹളം.
“അപ്പൊ ലവള് രണ്ടും കൽപ്പിച്ചാണ്..”
സ്വയം ചിരിയോടെ പറഞ്ഞുകൊണ്ട് ഞാനും അടുക്കളയിലേക്ക് ചെന്നു.
കുളി കഴിഞ്ഞു ഒരു ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും മുട്ടിറക്കമുള്ള ഒരു ഹാഫ് പാവാടയും ആണ് അവളുടെ വേഷം നനഞ്ഞ മുടകൊണ്ട് ടീഷർട്ടിൽ നേരിയ നനവ് പടർത്തിയിട്ടുണ്ട്.
ഞാനും അവിടേക്ക് കയറി അവളെ സഹായിച്ചു. അങ്ങിനെ വലുതായി ഒന്നും ചെയ്യില്ലെങ്കിലും അത്യാവശ്യം നന്നായി തന്നെ അവളെ ഹെല്പ് ചെയ്തു.
“””ടി….നിന്റെ ഫോൺ റിംഗ് ചെയ്യുന്നു… “”””… സ്റ്റവിൽ എന്തോ ഇളക്കുകയാണ് അവൾ.ഞാൻ ചപ്പാത്തി പരത്തുന്നു. അതിനിടക്കാണ് അവളുടെ ഫോൺ റിംഗ് ചെയ്ത് ഞാൻ കേട്ടത്.
“””സത്യ… നീയിതൊന്ന് നോക്ക്… ഞാനിപ്പോ വരാം…”””””… എന്നെ നോക്കി പറഞ്ഞ ശേഷം അവൾ ഫോൺ എടുക്കാൻ പോയി.ഞാൻ കിച്ചു പറഞ്ഞത് അനുസരിച്ചു പാനിൽ തവി വെച്ചു മെല്ലെ ഇളക്കികൊണ്ടിരുന്നു.
അതിനിടയിൽ പുറത്ത് കാർ വന്നു നിൽക്കുന്നതിന്റെ സൗണ്ട് കേട്ടു.
“അവരൊക്കെ വന്നുവെന്നാ തോന്നുന്നേ…”..കാറിന്റെ സൗണ്ട് കേട്ട് ഞാൻ ആത്മാഗതം പറഞ്ഞു.
“”””ആഹാ മോന് അടുക്കളയിലേക്കുള്ള വഴിയൊക്കെ അറിയാമല്ലേ…?”””
എന്റെ അമ്മയുടെ ആണ് ചോദ്യം.അത് കേട്ടപ്പോൾ തന്നെ മനസിലായി തള്ള കളിയാക്കിയത് ആണെന്ന്.
ഞാൻ അതിന് മറുപടി ഒന്നും പറയാതെ ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധയർപ്പിച്ചു.
“””അവളെന്ത്യേ സത്യ…?””””
എന്റെ അരികിലേക്ക് വന്ന് ഞാൻ ഇളക്കുന്ന പാനിലേക്ക് നോക്കികൊണ്ട് ചിറ്റ എന്നോട് ചോദ്യം ഉയർത്തി.
“””ഒരു കോള് വന്നിട്ടിപ്പോ അങ്ങോട്ട് പോയുള്ളു… “”””.. ഞാൻ ചിറ്റയെ നോക്കാതെ പറഞ്ഞു.
“”””സത്യയെ പറഞ്ഞു അനുസരിപ്പിക്കണമെങ്കിൽ കിച്ചു തന്നെ വേണം… സ്വന്തമായി ഒരു ഗ്ലാസ് വെള്ളം പോലും അടുക്കളയിൽ വന്ന് എടുത്തു കുടിക്കാത്തവനാ ഈ നിന്ന് കറി ഉണ്ടാക്കുന്നെ….””””.. അമ്മ തമാശയോടെ കാര്യം പറഞ്ഞു.