ദേവുവിനെയും കണ്ട് പോയി.. നിങ്ങൾ ഇല്ലത്തെ എനിക്ക് പറ്റില്ല അച്ചു…” ഞാൻ കരഞ്ഞു കൊണ്ട് അവളുടെ കാലുകളിൽ വീണതും അച്ചു ആ കാലുകൾ വലിച്ചു മാറ്റി..എന്നെ ഒരു നോട്ടം പോലും നോക്കാതെ തലവെട്ടിച്ചു നിന്നപ്പോൾ അവൾക്ക് എന്നോടുള്ള ദേഷ്യം മനസ്സിലായി. നെഞ്ച് പൊളിയുന്ന അവസ്ഥയിലും ഞാൻ കുറേ ക്ഷമ പറഞ്ഞു നോക്കി. അച്ചു ഒരു നോട്ടമോ, ഒരുവാക്കോ എന്നിലേക്ക് ചൊരിഞ്ഞില്ല.ഇനി എവിടെ നിൽക്കാൻ പറ്റില്ലെന്ന് തോന്നിയതും ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് പോന്നു. നെഞ്ചിൽ കത്തി കയറ്റിയ വേദന.എങ്ങോട്ടെങ്കിലും ഓടി പോവണമെന്ന് തോന്നി…
“ഇറങ്ങി പോടീ….” ഉള്ളിൽ നിന്ന് ദേവുവിനെ അച്ചു വിളിക്കുന്നത് കൂടെ കേട്ടപ്പോൾ എല്ലാം കൈവിട്ടു പോയി.താഴേക്ക് ഇറങ്ങിയതും റിയേച്ചി എന്നെ പിടിച്ചു.. ഞാൻ കരയുന്നത് കണ്ട് അവളുടെ കണ്ണും നിറഞ്ഞു. ഉമ്മ കാണാതെ എന്നെ ഒരു റൂമിലേക്ക് കൂട്ടികൊണ്ട് പോയി എല്ലാ കാര്യവും ചോദിച്ചപ്പോൾ… കരച്ചിലോടെ ഞാൻ എല്ലാ കാര്യവും പറഞ്ഞു. അവൾ വാ തുറന്നു പോയി. ഒന്നും അവൾ വിശ്വസിച്ചില്ല എന്ന് തോന്നുന്നു.
കരഞ്ഞു കൊണ്ട് ദേവുവും കേറി വന്നു അവളും എല്ലാ കാര്യവും പറഞ്ഞു.. റിയ ഒന്നും പറയാൻ ആവാതെ കുഴങ്ങി.
എനിക്കവിടെ കൂടുതൽ നേരം നില്ക്കുന്നത് ബുദ്ധിമുട്ടായി തോന്നിയപ്പോൾ ഞാനും ദേവുവും ഇറങ്ങി. കാറിൽ കേറിയപ്പോൾ റിയ അടുത്ത് വന്നു.
“ഞാൻ അവളോട് സംസാരിക്കാം. നിങ്ങൾ വിഷമിക്കേണ്ട. ഞാൻ വിളിക്കാം ” പോരുമ്പോൾ എല്ലാം കൈവിട്ട അവസ്ഥയായിരുന്നു.ദേവുവും കൂടെ എന്നോട് തെറ്റിയിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ എന്ത് ചെയ്യും എന്ന് തന്നെ എനിക്ക് പറയാൻ പറ്റില്ല… ഫ്ലാറ്റിലെത്തിയതും ദേവു കരച്ചിലായിരുന്നു.അവൾ റൂമിൽ കേറി കിടന്നു. ഞാൻ ഉറക്കമില്ലാതെ പ്രാന്തെടുത്ത അവസ്ഥയിൽ നേരം വെളിപ്പിച്ചു..
ആ ദിവസവും അച്ചു വന്നില്ല. ഞാനും ദേവുവും റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല. ഞങ്ങളുടെ സംസാരം കുറഞ്ഞു. ഏതു നിമിഷവും തകർന്നു പോവുന്ന അവസ്ഥയിൽ ഞങ്ങൾ ഇരുന്നു.
അച്ചുവും ദേവുവും ഞാനും കൂടെ സന്തോഷത്തോടെ നിന്ന ദിവസങ്ങളെ പറ്റി ഞാൻ ആലോചിച്ചു പോയി. പരസപരം തല്ല് കൂടുന്നതും, കുറുമ്പുകാട്ടുന്നതും,അച്ചുവിന്റെ ചീത്ത കേൾക്കുന്നതും എല്ലാം ഒരു ഓർമ മാത്രം ആയപോലെ. ഒച്ചയും ബഹളവുമില്ലാത്ത മരണവീടുപോലെ ഏതോ ചുമരുകൾക്കിടയിൽ നേരിയ മനസ്സുമായി ആ ദിവസ്സവും ഞങ്ങൾ തള്ളി നീക്കി.
പിറ്റേ ദിവസം ഉച്ചക്കായിരുന്നു ദേവു വിളറിയ മുഖവുമായി എന്റെ അടുത്ത് വന്നത്…. അവൾ ആകെ ക്ഷീണിച്ചു അവശയായിടുന്നു. മുഖത്തെ കുറുമ്പും, ചിരിയുമെല്ലാം എവിടെയോ മാഞ്ഞു പോയ അവസ്ഥ.. അവൾ പരിഭ്രമത്തോടെ ആണ് എന്നെ വിളിച്ചത്