അവളെ കണ്ടു കാലുപിടിക്കാം?. കരയാണെന്ന് കേൾക്കുമ്പോൾ ഞാൻ മരിക്കുന്ന ഫീൽ ആണ്.
ഞങ്ങൾ നേരെ റിയയുടെ വീട്ടിലേക്ക് വിട്ടു.. ദേവു ആണ് കാർ ഓട്ടിയത്.. വണ്ടിയിൽ ദേവു ഒന്നും തന്നെ പറഞ്ഞില്ല..
റിയയും അവളുടെ ഉമ്മയും ഞങ്ങളെ സ്വീകരിച്ചു.. അധികം സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നത് കൊണ്ട് തന്നെ ഉമ്മയുടെ വാക്കുകൾക്ക് ദേവു ചെറിയ രീതിയിൽ മറുപടി കൊടുത്തു. അവർക്ക് ഞങ്ങൾ വന്നതിന്റെ കാര്യം ഒന്നും അറിയില്ലെന്ന് തോന്നുന്നു.അധികം നിൽക്കാതെ റിയേച്ചി ഞങ്ങളെ മുകളിലെ അവളുടെ റൂമിലേക്ക് കൊണ്ടുപോയി. റൂം കാണിച്ചു തന്ന് ഞങ്ങളെ ഒറ്റക്ക് വിട്ടു അവൾ താഴേക്ക് പോയി.. ഞാനും ദേവും ആ റൂമിൽ കേറി നോക്കുമ്പോൾ അച്ചു ബെഡിൽ കമിഴ്ന്നു കിടക്കുകയാണ്.. ഞങ്ങൾ വന്നത് അറിഞ്ഞിട്ടില്ല.. ഇടക്ക് കണ്ണ് തുടക്കുന്നുണ്ട്…
“അച്ചൂ….” റൂമിലേക്ക് കേറി ദേവു ആണ് വിളിച്ചത്… പെട്ടന്ന് അച്ചു തിരിഞ്ഞു. ഞങ്ങളെ രണ്ടുപേരെയും കണ്ടപ്പോൾ കരഞ്ഞു കലങ്ങിയകണ്ണുകളിൽ തീ പാറി. അവൾ എന്നെ നോക്കിയില്ല മുൻപിൽ ഉള്ള ദേവുവിനെ ദേഷ്യത്തോടെ തുറിച്ചു നോക്കി.
“എന്തിനാ വന്നത്.. ഞാൻ ഇല്ലാത്തതല്ലേ നിങ്ങൾക്ക് സുഖം. ആരെയും ശല്യം ഉണ്ടാകില്ലല്ലോ…”
അച്ചു ദേവുവിന് നേരെ ആർത്തതും അവൾ നിന്നു കരഞ്ഞു.
“അച്ചു അത്… ആ നിമിഷം അങ്ങനെ നടന്നുപോയി.. ഞാനാ കാരണം.. അവനെ ഞാനാ നിർബന്തിച്ചത്. അവന് ഒഴിഞ്ഞു മാറിയതാണ് .ഞാൻ നിന്റെ കാലു പിടിക്കാം പ്ലീസ് അച്ചു..ഇനി ഒരിക്കലും ഉണ്ടാകില്ല
.”ദേവു അച്ചുവിന്റെ കാലുപിടിക്കാൻ പോയപ്പോൾ ഞാൻ കേറി അവളെ തടഞ്ഞു.. അവൾ എല്ലാ കുറ്റവും സ്വന്തം തലയിൽ വെക്കുന്നത്.എന്റെ ഇഷ്ടപ്രകാരംകൂടെ ആണ് അത് നടന്നത്. എന്നെ ഒറ്റക്ക് രക്ഷപ്പെടുത്താൻ അവൾ നോക്കേണ്ട.
അച്ചു വന്നത് മുതൽ എന്നെ ഒരു നോട്ടം പോലും നോക്കിയിട്ടില്ല. എന്നെ അത്ര വെറുത്തു കാണും.അല്ലെങ്കിലും ഞാൻ ചെയ്തത് ചതി തന്നെ അല്ലെ.
“ദേവു വേണ്ട. നീ എല്ലാ കുറ്റവും തലയിൽ വെക്കേണ്ട. ” കാലുപിടിക്കാൻ പോയ അവളെ തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. പിന്നെ അച്ചുവിനെ നേരെ തിരിഞ്ഞു. “അച്ചു എല്ലാത്തിനും ഞാൻ ആണ് കാരണം.നിന്നെ പോലെ ഞാൻ