” അവൾ കേറി വരുമെന്ന് വിചാരിച്ചില്ല ഞാൻ… എന്നെ തല്ലിയ ദേഷ്യത്തിൽ ഞാനങ്ങനെയൊക്കെ പറഞ്ഞു പോയി.. എനിക്കവളോടൊരു ദേഷ്യവുമില്ല ഇല്ല ” ദേവു വിക്കി വിക്കി കരഞ്ഞു.
ഹാളിലിരുന്ന ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഞാൻ അവളെ വിട്ടു. ഡ്രസ്സ് ചെയ്ത ശേഷം പോയി ഫോൺ എടുത്തു റിയേച്ചി ആയിരുന്നു എന്റെ നെഞ്ച് ഒന്ന് കാളി..
“ഹലോ….”
” കിച്ചൂ…..അവൾ .അച്ചു… ” പരിഭവമുള്ള വാക്കുകൾ. എന്റെ നെഞ്ചു കത്തി.അവൾക്കെന്തെങ്കിലും?
” റിയേച്ചി….എന്താ… അച്ചു? ” ഞാൻ പെട്ടന്നു ചോദിച്ചു.
” എടാ അവൾ ഇറങ്ങിയത് മുതൽ കരച്ചിലാ… എന്താ പറ്റിയെ?.. ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.അവളുടെ കരച്ചിൽ കാണുമ്പോൾ സഹിക്കുന്നില്ലെടാ. ” റിയയുടെ വാക്കുകൾ കേട്ടതും. ഞാൻ ഇല്ലാതാവുന്ന പോലെയായി. അച്ചുവിനെ ഒരിക്കലും ഞാൻ കരയിക്കില്ല എന്ന് പറഞ്ഞതാണ്. ഞാൻ കാരണം അവൾ കരയാണെന്ന് കേൾക്കുമ്പോൾ.
” റിയേച്ചി അച്ചുവിന് ഒന്ന് ഫോൺ കൊടുക്കോ.?. ” ഞാൻ വിക്കി വിക്കി ചോദിച്ചു.
” എന്താ പറ്റിയെ കിച്ച?.. നീ എന്തിനാ കരയുന്നെ?..ദേവു എവിടെ അവൾക്ക് ഫോൺ കൊടുക്ക് ” റിയ സീരിയസ് ആയി. റൂമിൽ നിന്ന് ഇറങ്ങി വരുന്ന ദേവു ഞാൻ കരയുന്നത് കണ്ട് വേഗം അടുത്ത് വന്നു.. ഞാൻ ഫോൺ അവൾക്ക് നീട്ടി…റിയ കാര്യങ്ങൾ പറഞ്ഞപ്പോ ദേവു വീണ്ടും കരഞ്ഞു…എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ ഇരുന്നു..
രാത്രി 7 മണി ആയപ്പോൾ റിയ ദേവുവിനെ വീണ്ടും വിളിച്ചു. അവൾ സംസാരിച്ചു കഴിഞ്ഞു എന്റെ അടുത്ത് വന്നു.ദേവു ആകെ തളർന്നിരുന്നു.ഞാൻ ഒഴിഞ്ഞ മനസ്സുമായി അവളെ നോക്കി.
“എടാ അവർ ഇന്ന് ലീവ് ആക്കി. അച്ചു റിയയുടെ വീട്ടിലുണ്ട്. കരയാണെന്ന്. നമുക്കൊന്നവിടെവരെ പോയാലോ? ” ദേവു പ്രതീക്ഷയോടെ എന്റെ മുഖത്തു നോക്കിയപ്പോൾ ഞാൻ തലയാട്ടി.