“അഥവാ ഞാൻ പോയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്തേനെ മക്കളെ ” ഞാനും ദേവുവും പരസപരം നോക്കി അതൊരു കുഴപ്പിക്കുന്ന ചോദ്യമായിരുന്നു എനിക്ക് അതിനുള്ള ഉത്തരം നൽകാൻ ഇല്ലായിരുന്നു, ഞാൻ ദേവു എന്തെങ്കിലും പറയുമോ എന്ന് നോക്കി അവൾ നിശബ്ദമായി നിന്നു.. പിന്നെ അച്ചുവിനെ നോക്കി.
“നിനക്ക് വിഷമം ഉണ്ടോ അച്ചു ഞങ്ങൾ അങ്ങനെ ചെയ്തതിൽ ” ദേവു കരച്ചിലിന്റെ വക്കിൽ നിന്നായിരുന്നു അത് ചോദിച്ചത്… അച്ചു പ്രേതീക്ഷിച്ചില്ല അങ്ങനെ ഒരു ചോദ്യം. അവൾ വിളറി.
“ആയ്യോ ദേവു നിനക്ക് വിഷമം ആയോ… എന്റെ കുട്ടിയോട് എനിക്ക് ഒരു ദേഷ്യവുമില്ല. അതുപോലെ എന്റെ ചെക്കനോടും
നിങ്ങൾ അല്ലാതെ എനിക്കാര ഉള്ളത്. രണ്ടു ദിവസം റിയയുടെ അടുത്ത് നിന്നപ്പോഴെ എനിക്ക് മതിയായി.നിന്റെ ഒക്കെ കുറുമ്പ് കണ്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെടീ പട്ടി. എന്നിട്ടാണോ ഞാൻ നിങ്ങളെ വിട്ടു പോകുന്നത് ”
അച്ചു ദേവുവിനെ ആശ്വസിപ്പിച്ചു പറഞ്ഞു.. സൈഡിൽ ഇരിക്കുന്ന എന്നെ അച്ചു അവളുടെ അടുത്തേക്ക് വിളിച്ചു ഞാൻ നീങ്ങി നീങ്ങി അടുത്ത് ചെന്നു എന്നെ അവൾ ദേവുവിനെ വെച്ചപോലെ അവളുടെ നെഞ്ചിലേക്ക് ചേർത്തുവെച്ചു.. ഇപ്പോൾ ദേവുവും ഞാനും മുഖാമുഖം അയാനുള്ളത്.. ഞാനും ദേവുവും അച്ചുവിനെ ചാരി കിടന്നു… ദേവു എന്റെ കവിളിൽ പതിയെ തഴുകി… ഞാൻ തിരിച്ചും…
“ഇനി ആര്ക്കേലും എന്തേലും വിഷമം ഉണ്ടേൽ ഇപ്പൊ തീർത്തോളണം.എന്റെ കുട്ടികൾ ഇനി കരയാൻ പാടില്ല ” അച്ചു നേർത്ത സ്വരത്തിൽ ഞങ്ങളുടെ മുഖം തഴുകി കൊണ്ടു പറഞ്ഞു. ഞാനും ദേവുവും പരസപരം നോക്കി ചിരിച്ചു. “എനിക്കൊരു വിഷമം ഉണ്ട്…” ദേവു അച്ചുവിലേക്ക് തല പൊക്കികൊണ്ട് പറഞ്ഞു.. ഇവൾക്കിനി എന്ത് വിഷമം?.
“ആഹാ കേൾക്കട്ടെ ” അച്ചു ചോദിച്ചു.
“എനിക്ക് ഒരു വാവയെ വേണം ” ദേവു ഞങ്ങളെ നോക്കി പറഞ്ഞു. ഞാനും അച്ചുവും ഒരുമിച്ചു ഞെട്ടി.
“എന്റെ ദേവു നിനക്ക് 23 ആയിട്ടേ ഉള്ളു അപ്പോഴേക്കും പ്രസവിക്കാനോ ” ഞാൻ പെട്ടന്നു തന്നെ ദേവുവിനോട് ചോദിച്ചു. അയ്യേ ഇപ്പൊ തന്നെ അച്ഛൻ ആവുകയെന്നൊക്കെ പറഞ്ഞാൽ… അയ്യേ!!
ദേവു മുഖം കോട്ടി അയ്യേ എന്ന് കാട്ടി…
“ഞാനല്ല….” ദേവു ചിരിച്ചു.