എൻ്റെ മൺവീണയിൽ 22 [Dasan]

Posted by

ഞാൻ: നമ്മൾ എങ്ങോട്ടാണ് ആദ്യം പോകുന്നത്?
സീത: ചേട്ടൻറെ വീട്ടിലേക്ക് തന്നെ ആകട്ടെ.
ഞാൻ: അവിടെ ചെന്നിട്ട് നമ്മളെ കയറ്റി ഇല്ലെങ്കിൽ എന്തു ചെയ്യും.
സീത: അത് അപ്പോഴുള്ള കാര്യമല്ലേ? നമുക്ക് നോക്കാം.
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല അവിടെനിന്നും നേരെ എൻറെ വീട്ടിലേക്ക് പുറപ്പെട്ടു. വീടെത്തുമ്പോൾ രാത്രി 8 മണി. വണ്ടി കൊണ്ടുവന്ന് വീടിൻറെ ഫ്രൻ്റിൽ പാർക്ക് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി. മുൻപിൽ സീത നടന്നു പുറകെ ഞാനും. കോളിംഗ് ബെല്ല് വിരലമർത്തിയത് സീതയാണ്, ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. അമ്മയാണ് വാതിൽ തുറന്നത്, എന്നെ കണ്ടപ്പോൾ. അമ്മയുടെ കണ്ണുകൾ നിറഞ്ഞു, ആരാണെന്ന് മനസ്സിലാവാതെ സീതയെ നോക്കുന്നുണ്ട്.
അമ്മ: എന്തിനാണാവോ വന്നത്? നിൻറെ ആരെങ്കിലും ഇവിടെയുണ്ടോ? ഇതാരാണ്?
ഞാൻ: അവസാനമായി ഒന്ന് കാണാം…..
ഞാൻ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ എൻ്റെ വായ സീത പൊത്തിപ്പിടിച്ചു. സീത അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു.
സീത: അമ്മ ക്ഷമിക്കണം, ഞാൻ ചേട്ടൻ താമസിക്കുന്ന വീടിൻറെ ഓണറുടെ മകളാണ്. എനിക്ക് ചേട്ടൻറെ അമ്മയെയും അച്ഛനെയും അനിയനെയും അനിയത്തിയെയും കാണണം എന്ന് പറഞ്ഞതുകൊണ്ടാണ് എന്നെയും കൂട്ടി വന്നത്. അമ്മ ഞങ്ങളെ ഇവിടെ കയറ്റി ഇല്ലായെങ്കിൽ, ഞങ്ങൾ തിരിച്ചു പൊയ്ക്കോളാം.
അമ്മ: അതിനു വരാൻ കണ്ട നേരം ഇതാണൊ? നിന്നെ ആരാണ് ഇവൻറെ കൂടെ ഒറ്റയ്ക്ക് വിടാൻ സമ്മതിച്ചത്?
സീത: ഞങ്ങൾ ഉച്ചയ്ക്ക് അവിടെ നിന്നും പോന്നതാണമ്മെ, ബ്ലോക്ക് ഒക്കെ കിട്ടി ഇവിടെ എത്തിയപ്പോൾ ഈ നേരമായി.
അമ്മ: ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ആരാണ് എന്താണെന്ന് അറിയാത്ത ഇവൻ്റെയൊക്കെ കൂടെ പോരുമോ അതുകൊണ്ട് ചോദിച്ചതാണ്.
സീത: ഞങ്ങളുടെ വീട്ടിലാണ്, ചേട്ടൻ ഇക്കാലമത്രയും താമസിച്ചത്. അതുകൊണ്ട് ചേട്ടനെ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം.
അമ്മ: അതല്ല മോളെ…..
ഇടക്കു കയറി സീത.
സീത: അല്ല അമ്മേ, എനിക്ക് നിങ്ങളെയൊക്കെ ഒന്ന് കാണണമെന്ന് തോന്നി. ഇത് അവിവേകമായി എന്ന് തോന്നുന്നുണ്ടെങ്കിൽ അമ്മ ഞങ്ങളുടെ ക്ഷമിക്കുക. ഈ അമ്മയെ കുറിച്ച് പറഞ്ഞു കേട്ടിട്ടേയുള്ളൂ, എനിക്ക് ഒന്ന് കാണണം എന്ന് തോന്നി.
ആ വാക്കുകളിൽ അമ്മ വീണു. അമ്മ സീതയെ അടിമുടി നോക്കുന്നുണ്ട്, ഇഷ്ടപ്പെട്ട ലക്ഷണമാണ്. ഇഷ്ടപ്പെടാതിരിക്കാൻ ഒരു മാർഗ്ഗവുമില്ല, അത്ര സുന്ദരിയാണല്ലൊ.
അമ്മ: മോളെ, ഇപ്പോഴത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ട് പറഞ്ഞതാണ്. എന്താണ് മോളുടെ പേര്?
സീത: സീത.
അമ്മ: മോള് വാ. നീയും വാടാ.

Leave a Reply

Your email address will not be published. Required fields are marked *