സീത: ഇവിടെ പടിഞ്ഞാറുവശം ആണ് അച്ഛൻറെ തറവാട് വീട്. ഒന്നോ രണ്ടോ പ്രാവശ്യം വന്ന ഓർമയെ എനിക്കുള്ളൂ.
വീണ്ടും വണ്ടി മുന്നോട്ട് പോയി കുറച്ചു കഴിഞ്ഞപ്പോൾ
സീത: എന്താണ് മാഷേ നമുക്ക് ഭക്ഷണമൊന്നും കഴിക്കണ്ടേ?
അപ്പോഴാണ് ഞാൻ സമയം നോക്കുന്നത്, അവിടെനിന്ന് പോന്നിട്ട് ഈ വർത്തമാനം ശ്രദ്ധിച്ചിരുന്നതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല. വൈകുന്നേരം 5:30 മണി ആകുന്നു. നല്ലൊരു ഹോട്ടൽ നോക്കി വണ്ടി ഒതുക്കി ഞങ്ങൾ ഇറങ്ങി. എൻറെ കയ്യിൽ തൂങ്ങിയാണ് സീത റസ്റ്റോറൻറിൽ കയറിയത്. ഫാമിലി റൂമിൽ കയറി ടേബിളിൻ്റെ ഓപ്പോസിറ്റ് സൈഡിൽ ഇരിക്കുമ്പോൾ, ആള് എൻറെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. അപ്പോഴേക്കും വെയിറ്റർ വന്നു.
ഞാൻ: കഴിക്കാൻ എന്താണ് വേണ്ടത്?
സീത: ചേട്ടൻറെ ഇഷ്ടം.
ഞാൻ രണ്ടു മസാലദോശ ഓർഡർ ചെയ്തു. അതിനിടയിൽ തിരുവനന്തപുരത്തു സീതയുടെ വീട്ടിൽ നിന്നും വിളി വന്നു, ഫോണിന് റിംഗ് സൗണ്ട് കുറവായിരുന്നു. അറ്റൻഡ് ചെയ്ത് സീതക്ക് കൊടുത്തു.
സീത സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്നോട് എവിടെ എത്തി എന്ന് ചോദിച്ചു. ഞാൻ ചേർത്തല എത്താൻ പോകുന്നു എന്നും ഹോട്ടലിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു. സംസാരം നിലച്ചു ഫോൺ എൻ്റെടുത്തു തിരിച്ചു തന്നു.
സീത: ഞാൻ പറഞ്ഞതല്ലേ ഫോൺ മാറാം എന്ന്. ഇതിൻറെ റിങ് ടോൺ തന്നെ മര്യാദയ്ക്ക് കേൾക്കുന്നില്ല. നമ്മൾ എറണാകുളത്ത് നേരത്തെ എത്തുകയാണെങ്കിൽ, അവിടെ നിന്നും നല്ല ഒരു രണ്ടു ഫോൺ വാങ്ങിയിട്ടേ നമ്മൾ മുൻപോട്ടു പോകു.
ഞാൻ: ശരി, അടിയൻ.
അപ്പോഴേക്കും മസാല ദോശ രണ്ടെണ്ണം വന്നു. അതും കഴിച്ച് ഓരോ ചായയും കുടിച്ച് വീണ്ടും യാത്ര തുടർന്നു. എറണാകുളം എത്തിയപ്പോൾ സീത ഫോണിൻറെ കാര്യം ഓർമ്മപ്പെടുത്തി. നല്ലൊരു മൊബൈൽ കടയിൽ കയറി Samsung D 500 രണ്ടെണ്ണം വാങ്ങി, അത്യാവശ്യം ഫെസിലിറ്റീസ് ഉള്ള രണ്ട് ഫോണുകൾ, ക്യാമറയുമുണ്ട്. ക്യാഷും പേ ചെയ്തു പുറത്തിറങ്ങിയപ്പോൾ പെങ്ങൾക്ക് ഒരു ചുരിദാർ എടുക്കണമെന്ന് സീത പറഞ്ഞു. അങ്ങനെ ഞങ്ങൾ ജയലക്ഷ്മി യിൽ കയറി ചുരിദാറും വാങ്ങി ഇറങ്ങി.