ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]

Posted by

ടൈർഡ് ആണിപ്പോ. അതുകൊണ്ടുസുഖമായിട്ടുറങ്ങണം. കമ്പൂട്ടറിന്റെ മുന്നിലിരുന്നു കഴുത്തിനും ചെറിയ വേദന പോലുണ്ട്. ഞാൻ കഴുത്തു പതിയ ചരിച്ചു തലയിണയിൽ ചേർത്തു കിടന്നു. ഇന്നിനി സ്വപ്നം കാണുമെന്നു പേടിയെനിക്കില്ല. അല്ലേലും ഞാൻ പേടിക്കാറില്ല. ചിലതൊക്കെ നടന്നപോലെയും ചിലതൊക്കെ നടക്കാൻ പോകുന്നപോലെയും എന്നെ തോന്നിപ്പിക്കുന്ന സ്വപ്നങ്ങളെ ഞാനെന്തിന് പേടിക്കണം. ഇരുട്ടിനു ഒരല്പം വിടപറഞ്ഞുകൊണ്ട് ഞാനുറക്കത്തിലേക്ക് വീണു. എന്താണ് എനിക്ക് സംഭവിച്ചതെന്നു ഞാനോർത്തെടുക്കാൻ ശ്രമിക്കുമ്പോ തല പൊളിയുന്ന വേദന. ഞാൻ പയ്യെ തലയിൽ അമർത്തിപിടിച്ചു കണ്ണ് തുറന്നു. തലയിലാ പഴയ കെട്ടുണ്ട്. ഇത്തവണ വീടല്ല, അതൊരു ഹോസ്പിറ്റലാണ്. അമ്മയും അച്ഛനും ആണെന്ന് പറഞ്ഞു രണ്ടുപേര് എന്റെ കൂടെയുണ്ട്. ഉറങ്ങിയപോലെ കിടക്കാം, അല്ലെങ്കിലവർ ഓരോന്ന് പറഞ്ഞെന്നെ വെറുപ്പിക്കും. ഇന്നാളത്തെ പോലെ ഞാൻ ഗ്രീഷ്മയാണ്, അവരുടെ മകളാണ് എന്നൊക്കെ പിച്ചും പേയും പറയാൻ നോക്കും. എനിക്കവരെയോർമ്മയുണ്ടെന്നു പറഞ്ഞാൽ അവരെന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്യും….

 

THE END.

This work is a pure fiction kind of experimental stuff based on Déjà vu or precognition dreams. If you need more information about this stuff, Please google a doodly-squat about the concept, Still if you are unable to find the logic in the story. Please comment below. Same time I’m also a newbie dealing with such gigantic ideas.

MDV

 

 

Leave a Reply

Your email address will not be published. Required fields are marked *