ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]

Posted by

ജെല്ലിക്കെട്ട്

Jellikkettu | Author : MDV

ജെല്ലിക്കെട്ട്!!!!!!!

ചേറിലും ചെളിയിലും പിടഞ്ഞുകൊണ്ട് ഇരുകാലി മൃഗം മരണപ്പാച്ചിലിൽ ഒന്നിനൊന്നോടു കാട്ടും കാമവെറിക്കൂത്ത്!!!!

നല്ല ക്ഷമയും സമയവുമുണ്ടെകിൽ മാത്രം വായിച്ചാൽ മതി. എന്റെ മിക്ക കഥകളും വായനക്കാരനൊരിത്തിരി തലവേദന ബാക്കി വെക്കുമെങ്കിൽ,

ഈ കഥയിൽ നിങ്ങളുടെ തലയൊരല്പം പുകയ്‌ക്കാൻ വേണ്ടിയുള്ള പണിയെല്ലാം ഞാൻ ചെയ്തു വെച്ചിട്ടുണ്ട്. 

എന്തെന്നാൽ ഇത് Sci-Fi ആണ്.

അതുകൊണ്ട് തന്നെ ഒരു ഫാന്റസി കെട്ടുകഥയാണ്. റിയാലിറ്റിയുമായി യാതൊരു ബന്ധവുമില്ല.

ഒരു പരീക്ഷണമെന്നൊക്കെ വേണേൽ വിളിക്കാവുന്നതാണ്.

വായിക്കുന്നുണ്ടെങ്കിൽ Male – ഈഗോ മാറ്റിവെച്ചു വായിക്കുക.

ഹാപ്പി ഓണം, My Dear Fans 😉

Special Thanks to Roman [Poster Curation/ Story Advancement] & Achilles [Supporting for the initial theme].

ഞാൻ കണ്ണ് പയ്യെ തുറന്നു…നട്ടെല്ലിനു ചെറിയ നീര് പോലെയുണ്ട്. ചുറ്റും ബന്ധുമിത്രാദികളുടെ ബഹളം. അതിലെന്റെയമ്മയുമച്ഛനും എന്നെ നോക്കി കണ്ണീരിന്റെ നനവോടെയൊന്നു പുഞ്ചിരിച്ചു. 2 ദിവസം മുൻപ് ജനിച്ച എന്റെ കുഞ്ഞിന്റെ കരച്ചിലെനിക്ക് കേൾക്കാം… ന്യൂബോൺ ബേബിയെ അധികമാരും കാണാൻ വരരുതെന്ന് ഡോക്ടർമാർ പറഞ്ഞാലും നമ്മുടെയീ കുടുംബക്കാരുണ്ടോ കേൾക്കുന്നു…..
മലയാളി അങ്ങനെയാണല്ലോ…
പറഞ്ഞാൽ അതിന്റെയെതിരല്ലേ ചെയ്യൂ….

മനീഷേട്ടന്റെ അമ്മയും മനീഷേട്ടനും കൂടെ ഞങ്ങളുടെ പെൺ കുഞ്ഞിനെ എടുത്തു കൊഞ്ചിയ്ക്കുന്നു. ഞാൻ പയ്യെ ആ ഹോസ്പിറ്റൽ ബെഡിൽ ചാരി ഇരുന്നപ്പോൾ..

“കിടന്നോ മോളെ….എണീക്കണ്ട”

ഞാൻ ചിരിച്ചുകൊണ്ട് ചരിഞ്ഞു കിടന്നു പക്ഷെ അപ്പോഴുമെന്റെ മനസ്സിൽ അകാരണമായ ഒരു ദുഃഖം കടന്നു വന്നു. അത് മുൻപ് ഡോക്ടർമാർ പറഞ്ഞിരുന്നതാണെന്നു ഞാനോർത്തു. സ്വയം ഉപദ്രവിക്കാനോ കുഞ്ഞിനെ ഇല്ലാതാക്കാനോ ഉള്ള തോന്നലുകൾ, അകാരണമായ വിഷാദം, തളർത്തുന്ന മാനസികസംഘർഷം, സാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാൻ

Leave a Reply

Your email address will not be published. Required fields are marked *