ടേമ്സിൽ ആയല്ലോ…”
“അതിനെന്താടി… എന്തൊക്കെ ആയാലും നാട്ടുകാരുടെ മുൻപിൽ അവൻ എന്റെ മരു
മരുമകൻ തന്നെയല്ലെ… എന്റെ പേരക്കുട്ടി
യുടെ അച്ഛൻ…. എനിക്ക് അവൻ കഴിഞ്ഞേ
മറ്റാരും ഒള്ളൂ…”
മറ്റാരും എന്ന് അമ്മ ഉദ്ദേശിച്ചത് സലീമിനെ
ആണെന്ന് എനിക്ക് മനസിലായി…
അവർ എന്നെ സലീമിനെക്കായിലും പരിഗ
ണിക്കുന്നത് അറിഞ്ഞപ്പോൾ എനിക്കവ
രോട് വല്ലാത്തൊരു സ്നേഹം തോന്നി…..
2
അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച ദി
വസം ഗായത്രി വീട്ടിലേക്ക് കയറിവന്നു…
ആകെ മുഷിഞ്ഞ വേഷം… ദുഃഖം നിറഞ്ഞ മുഖഭാവം… എന്തോ കാര്യമായ പ്രശനം ഉണ്ടന്ന് കാഴ്ച്ചയിൽ തന്നെ മനസിലാകും…
സിറ്റൗട്ടിൽ ഇരുന്ന എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ഓടി അകത്തേക്ക് പോയി… ഗായത്രിയുടെ പുറകെ ചെന്ന ഞാൻ കാണുന്നത് , സുകുവിനെ കെട്ടിപ്പിടിച്ചു കരയുന്ന ഗായത്രിയെ ആണ്…
എന്താണ് സംഭവിച്ചതെന്ന് വിശദമായി ചോദിച്ചപ്പോൾ ഗായത്രി പറഞ്ഞത്…
സുജിത്തിന്റെ വീട്ടുകാർ നല്ല ഉദ്ദേശത്തോടെ
അല്ലായിരുന്നു ഗായത്രിയെയും കുട്ടിയേയും
വിളിച്ചുകൊണ്ടു പോയത്…
സുജിത്തിന്റെ വീട്ടിൽ എത്തിയത് മുതൽ
സുജിത്തുമായുള്ള ബന്ധം വേർപെടുത്താ
ൻ സമ്മർദ്ധം ചെയ്യാൻ തുടങ്ങി…
സുജിത്തിന്റെ മുറിയിൽ കിടക്കാനോ സനുമോനുമായി ഇടപഴകുവാനോ അവളെ അനുവദിച്ചില്ല…
പണം വേണമെങ്കിൽ തരാം… സുജിത്തും കുട്ടിയുമായി ഇനി ഒരു ബന്ധവും പാടില്ലെ
ന്നും പറഞ്ഞ് ആ വീട്ടിൽ ഉള്ളവരെല്ലാം ഉപ
ദ്രവിച്ചന്നും സനുമോനെ പിടിച്ചു വെച്ചിട്ട് ഗായത്രിയെ അവിടുന്ന് അടിച്ചൊടിച്ചെന്നും പറഞ്ഞു ഗായത്രി കരയാൻ തുടങ്ങി…