അത്ര തന്നെ. വേറൊന്നും ഇല്ല ഭായ്.” അവന്‍ വിറച്ച് കൊണ്ട് പറഞ്ഞു.
“ചുറ്റികേ.” മുനീര്‍ നീട്ടി വിളിച്ചു.
“അയ്യോ! ഭായ്. തല്ലല്ലേ. കൊല്ലല്ലേ. പറയാം. നല്ല പെണ്‍കുട്ടികളെ ഞങ്ങള്‍ സ്കെച്ച് ചെയ്യും. പിന്നെ ഓരോ നമ്പര്‍ ഇട്ട് അവരെ പ്രേമിക്കും. പിന്നെ ഒരു നാള്‍ അവര്‍ ഇറങ്ങി വരും.വരുമ്പോള്‍ വീട്ടിലെ സ്വര്‍ണവും പണവും കൊണ്ട് വരും. അത് ഞങ്ങള്‍ അടിച്ച് പൊളിക്കും. പിന്നെ ഞങ്ങള്‍ മാറി മാറി അവളെ കളിക്കും. ഫോട്ടോസും വീഡിയോസും എടുക്കും. സമ്മതിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. പിന്നെ മതിയാകുമ്പോള്‍ സൈതാലി എന്ന ഒരു ബ്രോക്കര്‍ ഉണ്ട്. അയാള്‍ക്ക് കൊടുക്കും. ആയാലും നല്ല കാശ് തരും. അത്ര തന്നെ.” അവന്‍റെ വര്‍ത്തമാനം കേട്ട ഞങ്ങള്‍ക്ക് ചൊറിഞ്ഞു വന്നു.
“ഇത് വരെ എത്ര പെണ്ണുങ്ങളെ നശിപ്പിച്ചിട്ടുണ്ടെടാ?” ചുറ്റിക ഓങ്ങി കൊണ്ട് ഞാന്‍ ചോദിച്ചു.
“അങ്ങനെയൊന്നുമില്ല ഭായ്.” അവന്‍ പറഞ്ഞു. ഞാന്‍ ചുറ്റിക ഓങ്ങി.
“അയ്യോ! ഭായ്. ഒരു പത്ത് പതിനാറെണ്ണം വരും.” അവന്‍ കൈകൂപ്പി പറഞ്ഞു.
“അവരൊക്കെ ഇപ്പോള്‍ എവിടെയുണ്ട്?” ഞാന്‍ ചോദിച്ചു.
“അറിയില്ല.” അവന്‍ പറഞ്ഞു.
“ജീവനോടെ ഉണ്ടോ?” ഞാന്‍ പിന്നെയും ചോദിച്ചു.
“കൃത്യമായി അറിയില്ല. ആരൊക്കെയോ ആത്മഹത്യ ചെയ്തു എന്ന് കേട്ടിട്ടുണ്ട്.” എനിക്കും മുനീറിനും അരിശം കയറി വന്നു.
“ഇവരല്ലാതെ വേറെ ആരെങ്കിലും?” മുനീര്‍ ചോദിച്ചു.
“എന്‍റെ ദോസ്തുകള്‍ ഇത് പോലെ കൊണ്ട് വരാറുണ്ട്. അവരേയും ഞങ്ങള്‍ മാറി മാറി കളിക്കും. അവരുടെയും ഫോട്ടോസും വീഡിയോസും എടുക്കാറുണ്ട്.” കൈ കൂപ്പി കൊണ്ടാണ് അവന്‍ പറഞ്ഞത്.
“അവരുടെ ഫോട്ടോസ് ആണോ നീ എന്നെ കാണിച്ചത്?” ഞാന്‍ ചോദിച്ചു.