ചോദിച്ചു.
“രൂപ രണ്ടരക്കോടിയുണ്ട്. സ്വര്‍ണം എത്രയെന്ന് കൃത്യമായി അറിയില്ല. ഏകദേശം ഇരുന്നൂറ് പവന്‍ കാണും.” അവന്‍ ഗദ്ഗദത്തോടെ പറഞ്ഞു. മുനീര്‍ വണ്ടി സഡന്‍ ബ്രേക്കിട്ടു.
“എന്നാല്‍ ഞങ്ങള്‍ അത് എടുത്തോട്ടെ?” മുനീര്‍ അവനെ തിരിഞ്ഞ് നോക്കി ചോദിച്ചു. അവന് മറുപടി പറയാന്‍ സ്വല്‍പം പ്രയാസം പോലെ. എന്‍റെ ചുറ്റിക വീണ്ടും വായുവിലേക്കുയര്‍ന്നു. അത് കണ്ട് ഞെട്ടിയ അവന്‍ നിലവിളിച്ചു, “അയ്യോ. എടുത്തോ എടുത്തോ. എല്ലാം എടുത്തോ. എന്നെ കൊല്ലല്ലേ.”
മുനീര്‍ അവന്‍റെ മുഖത്ത് വാത്സല്യത്തോടെ ഒന്ന്‍ തലോടി. “ങാ, അങ്ങനെ വഴിക്ക് വാടാ കുട്ടാ. പക്ഷേ ഇതൊക്കെ നീ തിരിച്ച് അവളുടെ അപ്പന് കൊടുത്തെന്ന് പറയുന്നത് കേട്ടല്ലോ.”
“അത് ഞാന്‍ വെറുതേ പറഞ്ഞതാ. ഇത്രയും കാശ് കിട്ടിയിട്ട് ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?”
“ആഹാ, നീയാളു കൊള്ളാമല്ലോ.” മുനീര്‍ അവനോട് വാത്സല്യത്തോടെ പറഞ്ഞു. “എവിടെയാടാ കുട്ടാ അതൊക്കെ എടുത്ത് വെച്ചിരിക്കുന്നത്?”
“പെരേലെ പത്തായത്തില്‍ ഒരു ഉള്ളി ചാക്ക് ഉണ്ട്. അതിന്റെയുള്ളില്‍ കറുത്ത ബാഗില്‍.”
“ങാഹാ.. കൊള്ളാമല്ലോ. സൂപ്പര്‍ സെക്യൂരിറ്റി ആണല്ലോ. ഗൊച്ചു ഗള്ളന്‍.” മുനീര്‍ വീണ്ടും അവന്‍റെ മുഖത്ത് തലോടി. “ആ പിന്നെ, പറ. ഇത് നിന്‍റെ സ്ഥിരം പരിപാടി ആണോ?”
“ഏത്?”
“ഓ, ഒന്നുമറിയില്ല. പാവം.” മുനീര്‍ അവന്‍റെ മുഖത്ത് ഒന്നടിച്ചു. അവന്‍ വിറച്ചു.
“അങ്ങനെയൊന്നുമില്ല ഭായ്. പെണ്ണിന് എന്നെ ഇഷ്ടമായാല്‍ ഇറങ്ങി പോരുന്നു.