വണ്ടിയില്‍ നിന്ന് അവന്‍റെ ശബ്ദം ഒട്ടും പുറത്തേക്ക് കേട്ടില്ല. “കൊല്ലല്ലേ, കൊല്ലല്ലേ. ഞാന്‍ എന്ത് വേണേലും തരാം.” അവന്‍ ദയനീയമായി പറഞ്ഞു.
“എന്തും തരുമോ?” ഞാന്‍ ചോദിച്ചു.
“തരാം” അവന്‍ പറഞ്ഞു.
“ആ ജാസ്മിനെ ഇങ്ങ് താ.”
“തരാം, നിങ്ങള്‍ കൊണ്ട് പൊയ്ക്കോ.”
“നിന്‍റെ കെട്ടിയോളല്ലേ അവള്‍?” മുനീര്‍ ചോദിച്ചു.
“അതേ, ഞാന്‍ അവളെ കെട്ടിയതാ.” അവന്‍ ദയനീയമായി പറഞ്ഞു.
“എന്നാല്‍ അവളെ-നിന്‍റെ ഭാര്യയെ ഞങ്ങള്‍ പൂശിക്കോട്ടെ?” മുനീര്‍ ചോദിച്ചു.
“പൂശിക്കോ പൂശിക്കോ. എത്ര വേണമെങ്കിലും പൂശിക്കോ. എന്നെ വിട്” അവന്‍ കൈ കൂപ്പി. എന്‍റെ ചുറ്റിക അവന്‍റെ കാലില്‍ ഒന്ന് കൂടി പതിച്ചു. അവന്‍റെ അലര്‍ച്ച വീണ്ടും മുഴങ്ങി. “ഫാ… അവരാതി മോനേ. സ്നേഹിച്ച് വിശ്വസിച്ച് കൂടെയിറങ്ങി വന്ന പെണ്ണിനെ വില്‍ക്കാന്‍ നടക്കുന്ന പുലയാടി മോനേ.” എന്‍റെ ചുറ്റികക്ക് മതിയായിരുന്നില്ല. അവന്‍റെ കാലില്‍ പിന്നെയും അത് പതിച്ചു. അവന്‍റെ അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങി. വേദന കൊണ്ടവന്‍ അലറിക്കരഞ്ഞു.
“അവള്‍ വരുമ്പോള്‍ എന്താടാ കൊണ്ട് വന്നത്?” മുനീര്‍ ചോദിച്ചു.
“ഒന്നും കൊണ്ട് വന്നില്ല.” അവന്‍ പറഞ്ഞു. എന്‍റെ ചുറ്റിക വായുവിലേക്ക് ഒന്നുയര്‍ന്നു. അത് കണ്ട അവന്‍ കൈ കൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു, “പറയാം, പറയാം. അവള്‍ കുറച്ച് കാശ് കൊണ്ട് വന്നിരുന്നു.”
“കാശ് മാത്രമോ?” ഞാന്‍ ചോദിച്ചു.
“കുറച്ച് സ്വര്‍ണവും.”
“ഈ കുറച്ച് എന്ന് പറഞ്ഞാല്‍ എത്ര ഉണ്ടാകും? ഈ സ്വര്‍ണവും പണവും?” മുനീര്‍