ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5 [Kumbhakarnan]

Posted by

“അത് കുളിപ്പുര. തറവാട്ടിലെ സ്ത്രീകൾ കുളിച്ചു വസ്ത്രം മാറുന്നത് അതിനുള്ളിലായിരുന്നു.”

 

 

രേവതിയുടെ മറുപടി കേട്ട് അവൾ കുളിപ്പുരയുടെ നേർക്ക് നടന്നു. വാതിൽക്കൽ നിന്നുകൊണ്ട് ഉള്ളിലേക്ക് നോക്കി. കുറച്ചു ഭാഗം കാണാം. ബാക്കി മുഴുവൻ ഇരുട്ടാണ്.

“ഇതിൽ മുഴുവൻ ഇരുട്ടാണല്ലോ. ആരെങ്കിലും ഉള്ളിൽ നിന്നാൽ പുറത്തുനിന്ന് കാണുകയുമില്ല.”

 

ഇത് പറഞ്ഞിട്ട് ശാലു രേവതിയുടെ നേർക്ക് നോക്കി. അപ്പോൾ രേവതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
പിന്നീടൊന്നും മിണ്ടാതെ ശാലു കടവിലേക്കുള്ള പടവുകളിറങ്ങി. അവസാന പടിയിലിരുന്നിട്ട്  കാലുകൾ വെള്ളത്തിലേക്കിട്ടു. തണുപ്പ് സിരകളിലൂടെ അരിച്ചു കയറി. രേവതിയും അവൾക്കൊപ്പം പടവിലിരുന്നു.

 

 

ഏറ്റവും മുകളിലെ പടിയിൽ കുട്ടിയുമായി ഇരിക്കുന്ന ശാരദയുടെ അരികിലേക്ക് മേനോൻ നടന്നു. റഫീക്കാകട്ടെ, ആ വാഴത്തോട്ടത്തിലൂടെ  വെറുതെ നടന്നു.

“ഇവിടെ എത്രയേക്കർ സ്ഥലമുണ്ട്…?”

ശരദയ്ക്കരികിലിരുന്നുകൊണ്ട് മേനോൻ ചോദിച്ചു.

“രണ്ടേക്കറിൽ കൂടുതൽ വരും..”

“ഇത് അമ്മയുടെ പേരിലാണോ…?”

“ഏയ് അല്ല മോനെ. എന്റെ മോളേ ഇവിടെ വിവാഹം കഴിച്ചു കൊണ്ടുവന്നതാണ്. എന്റെ വീട് കുറെ ദൂരെയായിരുന്നു. വീടും സ്ഥലവുമൊക്കെ വിറ്റിട്ട് ഞാൻ ഇങ്ങു പോരുന്നു. ഒറ്റയ്ക്ക് കഴിയാൻ പേടിയായിരുന്നു. “

Leave a Reply

Your email address will not be published. Required fields are marked *