ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5 [Kumbhakarnan]

Posted by

“നന്നായി .ഒരു അയൽപക്കം വരുമല്ലോ…”

 

അത് പറഞ്ഞിട്ട് അവർ കട്ടൻ ചായയിലേക്ക് പാലൊഴിച്ചു. സെറ്റ് മുണ്ടും നേരിയതുമാണ് വേഷം . നെറ്റിയിലും സീമന്തരേഖയിലും കുങ്കുമം. കഴുത്തിലെ തടിച്ച സ്വർണ്ണ ചെയിനിൽ നല്ല വലുപ്പമുള്ള താലി. ഇവരെ താൻ എവിടെയോവച്ചു കണ്ടിട്ടുണ്ടല്ലോ.നല്ല പരിചയമുള്ള മുഖം.ആരാണ്..?? എവിടെവച്ചാണ് ?? ശാലുവിന്റെ തലപുകഞ്ഞു.

 

 

ആരു കണ്ടാലും അമ്മേ എന്നു വിളിച്ചുപോകുന്ന ഈ സുന്ദരി എപ്പോഴോ തന്റെ ജീവിതത്തിൽ കടന്നുവന്നിട്ടുണ്ട്. തീർച്ച.

 

“താൻ എന്താണ് ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്..?വരൂ….”

ശാലുവിന്റെ കൈയിൽ പിടിച്ചുകൊണ്ട് രേവതി ഹോളിലേക്ക് നടന്നു.

“ഇരുന്നാട്ടെ…”

അവളെ ഡൈനിംഗ് ടേബിളിന്റെ കസേരയിലേക്ക് പിടിച്ചിരുത്തി.

“മോനേ…. അവരെ ഇങ്ങ് അകത്തേക്ക് കൂട്ടിക്കോളൂ…”

പുറത്തേക്ക് നോക്കി രേവതി വിളിച്ചു പറഞ്ഞു.

 

 

എന്നിട്ട് അവൾ അടുക്കളയിലേക്ക് നടന്നു. വിശാലിനൊപ്പം മേനോനും റഫീക്കും ഹോളിലേക്ക് വന്നു. അവർ കസേരകളിൽ ഇരുന്നപ്പോഴേക്കും ട്രേയിൽ ചായയും

Leave a Reply

Your email address will not be published. Required fields are marked *