ആലോചനയിൽ ആണ്ടു പോയ എന്നെ ഉണർത്തി വീട്ടിലെ പണിക്കാരി വന്ന് വിളിച്ചു…
അവർക്ക് പിറകെ ഞാൻ ഉമ്മറത്തേക്ക് ചെന്നു…
“എന്തായി മുരുകാ….??
“മൊത്തം ആയിരത്തി ഇരുന്നൂറ് തേങ്ങാ ഉണ്ട്…. കാശ് ഇതാ….”
“അതൊക്കെ ഇക്കാക്ക് നീ തന്നെ കൊടുത്തോ…. ”
തലയും ചൊറിഞ്ഞു അയാൾ പോകുന്നത് ഞാൻ നോക്കി നിന്നു…. പണ്ടെങ്ങാൻ തമിഴ്നാട് പോയി വരുമ്പോ ഇക്കാടെ വണ്ടിക്ക് വട്ടം ചാടിയ ഒരു പയ്യൻ… അവനെ കൂടെ കൂട്ടി വീട്ടിലെ കാര്യസ്ഥനാക്കി… ആ പതിനഞ്ച്കാരനിപ്പോ മുപ്പത് വർഷം പിന്നിട്ട് നാല്പത്തി അഞ്ചിൽ എത്തിയിട്ടും ഇക്കാനെ വിട്ട് പോയില്ല…. ഇപ്പൊ ഇക്കാടെ വിശ്വസ്തനും ഇവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത് മുരുകനാണ്..
ആദ്യ ഭാര്യ മരിച്ചിട്ട് മൂന്ന് കൊല്ലം കഴിഞ്ഞാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ഇക്കാടെ പ്രശ്നം കൊണ്ട് തന്നെയാകും ആദ്യ ഭാര്യയിലും ഇപ്പൊ എന്നിലും മക്കൾ ഉണ്ടായിട്ടില്ല…. ഒന്നിനും ഒരു കുറവ് ഇല്ലാത്ത ഈ വലിയ വീട്ടിൽ പക്ഷേ മൂന്ന് വർഷങ്ങളായിട്ടും എനിക്ക് അന്യ വീട് പോലെയായിരുന്നു….
“സന മോളെ ഉച്ചയ്ക്ക് എന്താ വേണ്ടത്…??
“എന്തിനാ ഇത്ത… എന്നുമിങ്ങനെ ചോദിക്കുന്നത് എന്ത് ഉണ്ടാക്കിയാലും എനിക്കിഷ്ട്ടമാ പോരെ….”
സന്തോഷത്തോടെ അവർ അടുക്കളയിലേക്ക് പോയി…. ഇവിടെ അടുത്ത് തന്നെയാണ് ആയിഷാത്താടെ വീട്… ഭർത്താവ് ഇല്ലാത്ത അവർക്ക് രണ്ട് മക്കളാണ് ഒരാളെ കെട്ടിച്ചു ഒരാൾ പഠിക്കുന്നു… അവരും ജീവിക്കുന്നത് ഇക്കാടെ കാരുണ്യത്തിൽ….. ചുറ്റിലും പ്രകാശം പരത്തുന്ന ഇക്കാക്ക് പക്ഷേ എന്റെ ജീവിതത്തിൽ ഇരുൾ നിറക്കാനെ കഴിഞ്ഞുള്ളു…. പലവിധ ബിസിനസ്സും ഉള്ള ഇക്കാ രാവിലെ പോയാൽ രാത്രിയെ വീട്ടിലെത്തു അതിനാൽ തന്നെ ഉച്ച ഭക്ഷണം കഴിഞ്ഞാൽ ഒരു ഉറക്കം എനിക്ക് സ്ഥിരമായി ഇപ്പൊ….. മൂന്ന് മണിയായി കാണും എന്റെ പതിവ് ഉറക്കത്തിൽ ആയിരുന്ന ഞാൻ ഫോൺ അടിക്കുന്നത് കേട്ട് എണീറ്റു…. നോക്കുമ്പോ സുഹ്‌റയാണ്…
“എന്താടി….???