ഒരാഴ്ച കൂടി കടന്നു പോയി…….അവളെ ഓർക്കാത്തെ ഒരു നിമിഷം പോലും ഇല്ല…..
മുറിയിൽ വരുമ്പോൾ ആണ് ശെരിക്കും മിസ്സ് ചെയ്യുന്നത്…….അപ്പൊ ഷർട്ട് ഊരി തോളിലേക്ക് നോക്കും….കടിച്ച പാട് ഉണങ്ങി കൊണ്ടിരിക്കുന്നു……ആ മുറിവിൽ ഒന്ന് തൊടാതെ ഞാൻ ഉറങ്ങാറില്ലയിരുന്നു …………..
പിറ്റേദിവസം രാത്രി 12 മണി ആയി വീട്ടിൽ എത്തിയപ്പോൾ…… മുറി തുറന്നതും കട്ടിലിൽ അവൾ കിടക്കുന്നു…..
എന്തോ അവളെ കണ്ടപ്പോൾ തന്നെ മനസ്സിനൊരു സന്തോഷം……
ഉറങ്ങിക്കോട്ടെ ഞാൻ ബാഗും വെച്ച് ഡ്രെസും എടുത്ത് താഴെ ബാത്റൂമിൽ പോയി കുളിച് ഡ്രെസ്സും മാറി വന്ന് താഴെ അവളുടെ ബെഡും വലിച്ചിട്ടു താഴെ കിടന്ന്…….
ഇത് ആരൂടെ കൂടെ ആണോ വന്നെ …….എന്തായാലും നന്നായി………
അവളെ ചേർത്ത് പിടിച്ചു കിടക്കാൻ എന്റെ മനസ്സ് കൊതിച്ചു….. അവളുടെ പ്രീതികരണം ആലോചിക്കുമ്പോൾ….. ആഗ്രഹം എല്ലാം ഓടി മറഞ്ഞു …….
ഇനി എന്തെങ്കിലും മാറ്റം ഉണ്ടായി കാണുവോ….
ഏയ്യ് അങ്ങനെ മാറ്റം ഉണ്ടാകുന്ന മുതൽ അല്ല…..
ഉറങ്ങാൻ തുടങ്ങിയ അവളുടെ മൂളൽ കേട്ട് എഴുനേറ്റ് കാട്ടിലിനടുത്തേക്ക് ചെന്ന്…
ഹസ്ന…… ഹനീഫ….. എന്നൊക്കെ പറയുന്നുണ്ട്…….കുറച്ചു നേരം കൂടെ ശ്രെദ്ധിച്ചു പിന്നെ അവൾ ഉറക്കത്തിലേക്ക് വീണു…
കാട്ടിലിൽ തന്നെ കിടക്കാം…… ശബ്ദം ഉണ്ടാക്കാതെ കട്ടിലിൽ കേറി കിടന്നു…..അവൾ ഉറങ്ങുന്ന ധൈര്യത്തിൽ ആണ് കേറിയത്…….പയ്യെ തിരിഞ്ഞു അവളുടെ നേരെ കിടന്നു…….. വീണ്ടും ഹസ്ന ഹനീഫ….. വേറെന്തൊക്കെയോ പറയുന്നു ഒന്നും വ്യക്തമല്ല…..
എന്റെ ഒരു കൈ ഞാൻ അവളുടെ തലയിൽ വെച്ചു…….അടോടെ വീണ്ടും ഉറക്കത്തിലേക്ക്……… വീണു……
എനിക്ക് ഉറങ്ങാൻ പറ്റീല്ല….. ഏത് നിമിഷവും ഒരു അറ്റാക്ക് ഉണ്ടാവാം….കുറെ നേരം കിടന്ന് ഉറങ്ങി പോയി……
രാവിലെ എഴുന്നേറ്റപ്പോൾ വൈകി അത് കൊണ്ട് അന്ന് ലീവ് ആക്കി…….ബാത്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്…….. അവളെ കാത്ത് ഞാൻ കട്ടിലിൽ ഇരുന്നു…….
വെള്ള ച്ചുരിദാറിൽ ചുവന്ന റോസപ്പൂ തുന്നിപിടിപ്പിച്ച…… ടോപ്പും പാന്റും… നെറ്റിയിൽ സിന്ദൂരവും ഉണ്ട്…….. തോർത്തു മുടിയിൽ ചുറ്റി വെച്ചിരിക്കുന്ന്…… ആഹാ…..എന്താ ഭംഗി……….
ദൈവമേ ഇതിന്റെ സ്വഭാവം കൂടി ഒന്ന് മാറ്റി തന്നിരുന്നെങ്കിൽ……
ഞാൻ : ആരൂടെ കൂടെ വന്ന്…….. ഞാൻ ഓർത്ത് വരൂല്ലെന്ന്……..
മറുപടി പിന്നെ കാണില്ലല്ലോ…….
ഇന്നലെ രാത്രി എന്നേ എന്താ ചെയ്തേ….അവൾ എന്നേ നോക്കി ദേഷ്യത്തിൽ ചോദിച്ചു