പ്രതികാരം വിട്ടേനെണല്ലെ………
ഇനി നീ എന്റെ വീട്ടിലേക്ക് എങ്ങാനും വന്നാൽ………ഇന്ന് രാത്രികൊണ്ട് എല്ലാം തീർത്തോളണം……….
തീർത്തില്ലെങ്കിൽ…….
കാണാം നമ്മുക്ക്………
ഞാൻ ഇറങ്ങി താഴെൽ കിടന്ന് ഒരു പില്ലോ മാത്രം ഉണ്ട്………… തിണ്ണയിൽ നിന്നും തണുപ്പ് അടിച്ചിട്ട് ഉറങ്ങാനും പറ്റുന്നില്ല…….
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…..
രാവിലെ അവൾ പുറത്തേക്ക് ഇറങ്ങി പോയതും ഞാൻ കേറി കട്ടിലിൽ കിടന്ന്…….. അവൾ കിടന്നെടുത്ത് നല്ല മണം….. ഷമ്പൂവിന്റെ ആണെന്ന് തോന്നുന്നു……….ഉറങ്ങാം എന്ന് വെച്ച് കിടന്നതും ശ്രീജിത്ത് മുറിയിലേക്ക് വന്ന്……..
അളിയാ ഗുഡ് മോർണിംഗ്………ഇപ്പൊ ജോഗിങ് ന് പോകാറില്ലേ……
ഇല്ലാളിയാ കുറെ നാളായി നിർതിയിട്ട്…..
അവൻ വന്ന് കട്ടിലിൽ ഇരുന്നു…..
പിന്നെ അളിയാ ഞാൻ ഒരു കാര്യം പറയാൻ വന്നതാ……….
എന്തായി…….
വേറെ ഒന്നുമല്ല അവളെ പറ്റി തന്നെ….. പണ്ട് തൊട്ടേ ലാളിച്ചു വളർത്തിയത് കൊണ്ട്… കുറച്ചു പിടി വാശി ഒക്കെ ഉള്ള കൂട്ടത്തിലാ…… അടുപ്പം ഉള്ളവരോട് മാത്രേ കാണിക്കു…എങ്കിലും ….അവളിടെ ഭാഗത്തു നിന്നും എന്തെങ്കിലും ഉണ്ടായാൽ ഒന്ന് ക്ഷേമിച്ചേക്കണേ……….അളിയാ…….അവൾ ഇപ്പോഴും അതിൽ നിന്ന് റിക്കവർ ആയി വരുന്നതേ ഉള്ളു……..ഒന്ന് ശ്രെദ്ധിച്ചോളണേ എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ എന്നേ ഒന്ന് വിളിച്ചാൽ മതി……
അവന്റെ ദയനീയമായ പറച്ചിൽ കേട്ടപ്പോൾ എനിക്കും എന്തോ പോലെ ഒന്നും വേണ്ടിരുന്നില്ല…….. എല്ലാം പറഞ്ഞാലോ ഇവനോട്…….
അല്ലെ വേണ്ട……… ശ്രീജിത്ത് മുറിയിൽ ഉണ്ടാകുമെന്ന് പ്രേതീക്ഷിക്കാതെ ശ്രീക്കുട്ടി മുറിയിലേക്ക് കേറി വന്ന്………
ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് കണ്ടപ്പോളെ അവൾ ഞെട്ടി………
ശ്രീജിത്ത് : ഇങ് വന്നേ മോളെ……….അവളെ പിടിച്ചു ഞങ്ങളുടെ നടുക്ക് ഇരുത്തി………കൊണ്ട് പറഞ്ഞു….
ദേ നമ്മുടെ വീട്ടിൽ കാണിക്കുന്ന പിടി വാശി ഒന്നും അവിടെ കാണിക്കരുതേട്ട……
അവൾ എന്നേ നോക്കി …….ഞാൻ എല്ലാം പറഞ്ഞു എന്ന്