ഞാൻ കാറിൽ കേറി വണ്ടി തിരിച്ചതും അവൾ ഓടി വണ്ടിക് വട്ടം നിന്ന് ……..
ശ്രീ : അപ്പൊ നാളെ എങ്ങനെ ശവം ഇവിടെ ആണോ വെക്കുന്നെ അവിടെ ആണോ…….
എന്ത്……
അല്ല അതിനു മുൻപ് നിന്നെ പോലീസ് കൊണ്ട് പോകുമല്ലേ……..അതും പറഞ്ഞൊരു ഒറ്റ പോക്ക്……
വണ്ടി എടുത്ത് വീട്ടിൽ എത്തിയെങ്കിലും……. ഇനി മൈരത്തി എന്തെങ്കിലും ചെയ്യുവോ എന്നുള്ള ടെൻഷനിൽ ആയി…… ഞാൻ………ചെയ്താൽ ഞാൻ തൂങ്ങും…. വലിയ ഡയലോഗ് ഒക്കെ അടിച്ചിട്ട് നാണം ഇല്ലാതെ അങ്ങോട്ട് ചെല്ലാനും കഴിയെല………
സമയം വൈകുതോറും എന്തോ പേടി ആകുന്നു…….
ജയിലിൽ കിടക്കുന്നതിലും ഭേദം നാണം കെടുന്നതാ നല്ലത്……..
7 മണി അങ്ങോട്ട് പോകാൻ തീരുമാനിച്ചു…….. വണ്ടി എടുത്തു…..അമ്മ വെളിയിൽ ഉണ്ട്……..
ഞാൻ : അമ്മേ ഞാൻ അങ്ങോട്ട്…. പോണേ.
അല്ല നീ പോണില്ലെന്ന് പറഞ്ഞിട്ട്….. ഓ ഭാര്യെനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലല്ലേ…….
മ്മ് മൈരാണ്….. നിങ്ങൾ വല്ലതും അറിയുന്നുണ്ടോ തള്ളേ……. പിറുപിറുത് കൊണ്ട്.. ഒരു ഇളീം ഇളിച്ചു….. അവളുടെ വീട്ടിലെക്ക്……..
വണ്ടി വരുന്ന ശബ്ദം കേട്ടപ്പോ തന്നെ അവർ മൂന്ന് പേരും പുറത്തുണ്ട്…… അവൾ മാത്രം ഇല്ല……..
അകത്തു കേറി………. അവളെ കാണുന്നില്ല…..
ശ്രീജിത്ത് : അവൾ പറഞ്ഞെ ഉള്ളു ഇപ്പൊ വരുമെന്ന്
ഞാൻ : അവൾ എവിടെ……..
ശ്രീജിത്ത് : മുറിൽ ഇണ്ട് പഴേ ബുക്ക് ഒക്കെ തപ്പി എടുക്കുന്നുണ്ട് കോളേജിൽ പോണൊന്നും പറഞ്ഞു……
ഞാൻ മുറിയിലേക്ക് ചെന്ന്…..
ശ്രീ : ആ വലിയ ഡയലോഗ് ഒക്കെ പറഞ്ഞു പോയിട്ട്……. നാണം ഇല്ലല്ലേ….. ഞാനെ പഴേ ബുക്ക് ഒക്കെ തപ്പി എടുക്കണേ കോളേജിൽ പോകണ്ടേ…..
നീ എങ്ങനെ ഈ കുടുംബത്തിൽ പിറന്നാടി…… അവരെ കൂടി പറയിപ്പിക്കാനായിട്ട്………
നീ എങ്ങനെ പിറന്നൊ അങ്ങനെ തന്നെ…..
ഞാൻ : ഇനി ഇത് ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് താല്പര്യമില്ല………ഇന്ന് ഇതിനൊരു അവസാനം ഉണ്ടാകണം….
ഒന്നെങ്കിൽ നീ ഇവിടെ നിൽക്കണം….. നിനക്ക് ചിലവിന് ഞാൻ തന്നോളം….
അല്ലെങ്കിൽ നിയമ പരമായി പിരിയാം…… എന്റെ ഭാര്യ ആയി ജീവിക്കാനൊന്നു ഞാൻ പറയുന്നില്ല…..