…… എടൊ….. തനിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് അറിയാം…… താൻ അത് എന്നോട് പറയില്ലെന്നും അറിയാം…….. ഞാൻ ഇനി തന്നോട് ഒന്നിനും വരുന്നില്ല….. നിനക്ക് ഇഷ്ടമുള്ളത് പോലെ നീ ഇവിടെ ജീവിച്ചോ……. നാളെ തൊട്ട് ഞാൻ ജോലിക്ക് പോകും……..പിന്നെ പുതിയ ഒരു ലാപ്പും ഫോണും കൂടി വാങ്ങുന്നുണ്ട്….. അത് എറിഞ്ഞു പൊട്ടിക്കരുത് പ്ലീസ്……….
ഉച്ചയോടെ പുറത്തു പോയി ……. ഫോണും ലാപ്പും കുറച്ചു ഡ്രെസ്സും ഒക്കെ വാങ്ങി….. വന്നപ്പോൾ വൈകി……. അവൾ നേരത്തെ തന്നെ കിടന്നുറങ്ങി…… പാവം മനസ്സിൽ എന്തൊക്കെയോ വെച്ച്….. ആരോടും പറയാതെ……. കൊണ്ട് നടപ്പുണ്ട്…,…. ഇനി അബദ്ദങ്ങൾ ഒന്നും കാണിക്കില്ലെന്നു വിശ്വസിക്കാം…….
….. നാളെ മുതൽ 7 മണിക്ക് ഇവിടെനിന്നും ഇറങ്ങണം…….6 മണിക്കെങ്കിലും എഴുന്നേൽക്കണം……തിരക്ക് പിടിച ജീവിതം തുടങ്ങാൻ പോകുന്നു……
. യുവർ സ്ലീപ്പ്ലസ് നൈറ്റ്സ് ആർ കമിങ്……….
എന്ത് ചെയ്യാനാ വേറെ വഴി ഒന്നും കാണുന്നില്ല……….അനുഭവിക്ക് അല്ലാതെ എന്ത് പറയാൻ…… സ്വയം വരുത്തി വെച്ചതല്ലേ……..
പിറ്റേന്ന് 6 മണിക്ക് എഴുനേറ്റ് കുളിച്ചു റെഡി ആയി…… അവൾ നല്ല ഉറക്കം തന്നെ…….7 മണിക്ക് വണ്ടിയും എടുത്ത് ഇറങ്ങി….
9 മണി കഴിഞ്ഞപ്പോൾ കാക്കനാട് എത്തി……. പുതിയ ഓഫീസിൽ ചെന്നു….. വെയിറ്റ് ചെയ്തു…… മാനേജർ വന്നിട്ട് വേണം ജോയിൻ ചെയ്യാൻ……
പുതിയ ആൾ ആയത് കൊണ്ട് കുറച്ചു പേര് വന്ന് പരിചയപെട്ടു……പോയി എല്ലാരേം വഴിയേ പരിചയപെടുത്താം….
ഹായ് പുതിയ ആൾ ആണല്ലേ….. ഞാൻ ശ്യം അവൻ സ്വയം പരിചയപ്പെടുത്തി…..
ഹലോ ഞൻ അജിത്……….
ശ്യം : ബാക്കി ഉള്ളവരെ ഒക്കെ പരിചയപെട്ടോ…….