..
പിറ്റേന്ന് എങ്ങനെ എങ്കിലും അവിടെ നിന്നും പോയാൽ മതി എന്നായി…….. രാവിലെ തന്നെ റെഡി ആയി വണ്ടിൽ കേറി…….. അവളുടെ വീട്ടിലെക്ക്……..
അവളുടെ വീട്ടിൽ എത്തി………. ശ്രീജിത്ത് വന്ന് ഞങ്ങളെ കെട്ടിപിടിച്…… രണ്ടു പേരുടെയും തോളിൽ കൈ ഇട്ടുകൊണ്ട് അകത്തോട്ടു കൊണ്ട് പോയി……..അവളുടെ അച്ഛനും അമ്മയും അതെ പോലെ തന്നെ……. അവർ അറിയുന്നില്ലല്ലോ ഒന്നും……..
ഞാനും നല്ല പോലെ തന്നെ പെരുമാറി…… രാത്രി മുറിയിൽ വരുമ്പോളാണ് ശെരിക്കും ഞങ്ങൾ തമ്മിലുള്ള അകൽച്ച മനസ്സിലാകുന്നത്……… അവൾക് ഒരു കുഴപ്പവും ഇല്ല എല്ലാം സിമ്പിൾ ആയി കാണുന്നു…….
അവൾ താഴേലും…….. ഞാൻ മുകളിലും തന്നെ…………
പിറ്റേന്ന്നേരത്തെ എഴുനേറ്റ് കണ്ണും തിരുമി കട്ടിലിൽ ഇരുന്നു………………ഇനി ഒരു ദിവസം കൂടി നിൽക്കണം ഇവിടെ….. ഹ്മ്മ്….
ഭിത്തിയിൽ അവളുടെ ഫോട്ടോ…… നൃത്ത ച്ചുവടിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോ …………. ഡെസ്കിൽ കുറെ പുസ്തകങ്ങൾ……… ഭിത്തിയിൽ ഓരോ പടങ്ങൾ വരച്ചു വെച്ചിരിക്കുന്നു ……. എല്ലാത്തിനും സംഗീതവും ആയി എന്തോ ബന്ധം ഉള്ള പോലെ………. ഇതൊക്കെ കൂടി കണ്ടതോടെ ഞാൻ അവൾ പറഞ്ഞതെല്ലാം മറന്നു………
കുറച്ചു നാൾ കഴിയുമ്പോൾ ചിലപ്പോ ശെരിയാകുമായിരിക്കും………….
കുളിച്ചു ഡ്രെസ്സും മാറി………… ഉമ്മറത്തേക്ക്……….. ശ്രീജിത്ത് ഇരുന്നു പത്രം വായിക്കുന്നു………
ഞാൻ : അളിയൻ പത്രൊക്ക വായിക്കുവോ………
ഏയ്യ് വെറുതെ നോക്കാണതാ …….. വായിക്കൊന്നൂല്ല്ല……..
ആഹാ അപ്പേ എന്നേ പോലെ തന്നെ……..
അവൾ എന്തെ കണ്ടില്ലല്ലോ……….
അവളും അമ്മേം കൂടി അമ്പലത്തിൽ പോയേക്കണേ ഇപ്പൊ വരും……….
ഞാൻ : മറ്റവൻ പിന്നെ വല്ല പ്രശ്നം ഉണ്ടാക്കിയ……