വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

ജീവിതം നശിപ്പിച്ചിട്ട് ചോദിക്കുന്ന കേട്ടില്ലേ എന്ത് പറ്റിന്ന്….. ഹ്മ്മ്……..പുച്ഛത്തോടെ അവൾ പറഞ്ഞു…….

…എനിക്ക് തന്നെ ഭർത്താവ് ആയിട്ടു കാണാൻ പറ്റില്ല…… എന്റെ വീട്ടുകാരുടെ കണ്ണീര് കാണാൻ കഴിയേലത്തത് കൊണ്ട് ആണ് കല്യാണത്തിന് സമ്മതിച്ചേ………. എല്ലാരേം രക്ഷിക്കാൻ താൻ ആരാ……

അവൾ മുഖത്തു നോക്കി ചോദിച്ചതും……. എനിക്ക് ഒരു അമ്പരപ്പ് ആയിരുന്നു….. ഒരിക്കലും ഞാൻ അവളിൽ നിന്നും ഞാൻ അത്‌ പ്രേതീക്ഷിച്ചിരുന്നില്ല………

എടൊ ഞാൻ എന്ത് ചെയ്‌തെന്ന താൻ പറയണേ…….എനിക്ക് മനസ്സിലായില്ല…..

മനസ്സിലാക്കി തരാം………. ഞാൻ എനിക്ക് എന്റെ ജീവിതം മതിയായത് കൊണ്ടണ് അത്‌ അവസാനിപ്പിക്കാന്നു വെച്ചത് …….. നീ അവിടേം വന്ന് രക്ഷകനായി……….അവിടേം ഞാൻ ആളുകളുടെ മുമ്പിൽ ആരായി………

അതും കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ തൊട്ട് നാട്ടുകാരുടെ വക പല പല കഥകൾ……… കുടുംബക്കാരുടെ വക വേറെ……… വീട്ടുകാരുടെ നിർബന്ധത്തിന് ഏതെങ്കിലും ഒരുത്തനെ കെട്ടി എങ്ങോട്ടേലും പോകാന്ന് വെച്ചപ്പോൾ………… അവിടേം വന്ന് കല്യാണോം മുടക്കി…….. അവിടെ നീ നാട്ടുകാരുടെ വീട്ടുകാരുടേം മുമ്പിൽ നല്ലവനായ്……… ഞാനോ……….

എന്നിട്ട് ഒന്നും മനസ്സിലായില്ലന്ന്…………എന്നോടുള്ള ദേഷ്യം കൊണ്ട് അവൾ ഇരുന്നു വിറക്കൻ തുടങ്ങി……………പയ്യെ ആ കണ്ണുകളും നിറഞ്ഞൊഴുകി………

ഒന്നും വേണ്ടായിരുന്നു………….. കുറെ നേരം പുറത്തേക്കും നോക്കി ഇരുന്നു……. അവൾ പറഞ്ഞത് അതേപടി കാതിൽ വീണ്ടു വീണ്ടും മുഴങ്ങുന്നു…………

കാറിൽ ഉള്ളിൽ ഇരുന്നിട്ട്…… തല പെരുക്കുന്നു……… ഡോർ തുറന്നു വെളിൽ ഇറങ്ങി……. ശ്വാസം എടുത്തപ്പോൾ ആണ്…….. മൈന്റ് ഒന്ന് നേരെ ആയത്……… ഞാൻ ചെയ്തതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായത്……..

ഒരു. മണിക്കൂറോളം ഞാൻ പാടത്തിനു സൈഡിൽ തന്നെ നിന്നു………

Leave a Reply

Your email address will not be published. Required fields are marked *