വന്നിട്ട് എന്തേലും സംസാരിക്കാന്ന് വെച്ചാൽ…….. നോക്കി ഇരിക്കാൻ തുടങ്ങിട്ട് 45 മിനിറ്റ് ആയി………ഇവൾ ഇതെന്ത് എടുക്കണേ ഇതിന്റകത്ത്…… മൈര്……..
വാതിൽ തുറക്കുന്ന സൗണ്ട് കേട്ട്…നോക്കി………. മ്മ് വരുന്നുണ്ട്…… നേരെ കാട്ടിലിനടിയിൽ നിന്നും ബെഡും വലിച്ചിട്ടു കിടന്നതും പെട്ടന്നായിരുന്നു………..ഇത്ര സമയം കൊണ്ട് തന്നെ ഉറക്കം പിടിച്ചോ…….. കണ്ടൽ ആർക്കും മനസ്സിലാകില്ലാത്ത തരത്തിലുള്ള അഭിനയം……..
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…………
ഞാൻ : എടൊ…….. ചരിഞ്ഞു കിടക്കുന്ന ശ്രീകുട്ടിയുടെ തോളിൽ തട്ടി വിളിച്ചതും പുതപ്പ് എടുത്ത് തല വഴി മൂടിയതും ഒരുമിച്ച് ആയിരുന്നു……………..
ഇവൾക്ക് എന്തോ പ്രശ്നം ഉണ്ടല്ലോ എന്നോട്…….. ഇനി ഇവൾക്ക് എന്നേ ഇഷ്ടമല്ലേ…….
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നേ നോക്കി ചിരിക്കില്ലല്ലോ……
ഓരോരോ ചോദ്യങ്ങൾ മനസ്സിലേക്ക് വരാൻ തുടങ്ങി………..എന്തായാലും നാളെ കാവാലത്തു പോകുമ്പോ തനിച്ചു കിട്ടും അന്നേരം സംസാരിക്കാം…..
പിറ്റേന്ന് നേരത്തെ എഴുനേറ്റ് 10 മണിക്ക്…………കാവാലത്തു പോണം മാമന്മാരുടെയെല്ലാം വീട്ടിൽ പോണം……. അടുത്ത ദിവസം അവിടെനിന്നും അവളുടെ വീട്ടിലെക്ക് പിന്നെ അവിടെ രണ്ടു ദിവസം……
ഓർക്കുമ്പോ തന്നെ പ്രാന്ത് പിടിക്കുന്നു……. കുളിച്ചു റെഡി ആയി ബാഗ് പാക്ക് ചെയ്തു ഡിക്കീൽ ഇട്ട് കാറിൽ കേറി……….. അമ്മേനോടും അഞ്ജുനോടും യാത്ര പറഞ്ഞു അവളും വന്നു…….. യാത്ര തുടങ്ങി…….
ഞാൻ നോക്കുമ്പോളോക്കെ……. സൈഡ് വിൻഡോൽ കൂടി പുറത്തേക്ക് നോക്കുന്നതല്ലാതെ വേറെ എങ്ങോട്ടും നോക്കുന്നില്ല………. എന്തിന് മുന്നോട്ട് പോലും നോക്കുന്നില്ല……….
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽകേറിയതും…….വണ്ടി വേറെ വഴിക്ക് തിരിച്ചു……….
ഒരു പാടത്തിനു നടുവിലുള്ള റോഡ്……. കുറച്ചു കൂടി ചെന്നതും വണ്ടി സൈഡിൽ ഒതുക്കി….. ഓഫ് ചെയ്തു………
ശ്രീകുട്ടി പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു…………
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ വാ തുറന്നു….. അല്ലാതെ വെറുതെ ഇരുന്നിട്ട് കാര്യം ഇല്ലല്ലോ…….
ഞാൻ : എടൊ താൻ ഓക്കേ ആണോ……
എടുത്തടിച്ചത് പോലെ ആണ് മറുപടി വന്നത്……
അല്ല……………………..
എന്താടോ എന്ത് പറ്റി………..,. ഞാൻ വിക്കി വിക്കി ചോദിച്ചു….