വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ വീട്ടിലെക്ക് പോയി……….

ഞാൻ മുറിയിലേക്ക് ചെന്നു…….. അവൾ അവിടെ ഇല്ല……. അഞ്ജുന്റെ കൂടെ കാണും………

പുറത്തിറങ്ങി….. സമയോം പോണില്ലല്ലോ……… കുറെ നാൾ ആയി ബൈക്ക് എടുത്തിട്ട്….. ഒന്ന് പുറത്ത് പോയി വരാം……. താക്കോൽ എടുത്ത് വണ്ടി എടുത്തിറങ്ങി………3 കിലോമീറ്റർ ചെന്നതും…. വണ്ടി ഓഫ്‌ ആയി………..

ദൈവമേ ഇതെന്ത് പറ്റി……. പഠിച്ച പണി 18 ഉം നോക്കിട്ടും രക്ഷയില്ല…….1 കിലോമീറ്റർ മാറി ഒരു വർക്ക്‌ ഷോപ്പ് ഉണ്ട്…… ഇനി അവിടെ വരെ തള്ളാം അല്ലാതെ രക്ഷയില്ല………….

3 മണിയോടെ അവിടെ എത്തി…….തിപ്പോ ശെരിയാക്കി തരാന്ന് പറഞ്ഞിട്ട് വണ്ടി കിട്ടിയപ്പോ 7 മണി ആയി……..

വെച്ച് പിടിച്ചു വീട്ടിൽ എത്തി…….. വണ്ടി വെച്ച് അകത്തു കേറി……

അമ്മ : നീ എവിടെ പോയിരുന്നെടാ ഫോണെടുക്കാതെ…….

ഞാൻ പുറത്തേക്ക് ഇറങ്ങിയതാ…….വണ്ടി കേട് ആയി പോയി………

അച്ഛൻ നിന്നെ തിരക്കി…….. മുറിലുണ്ട് ചെല്ല്……..

ഇനി അത്‌ എന്ത് ആണോ………

ഞാൻ മുറിയെ ലക്ഷ്യമാക്കി നടന്നു……
കാട്ടിലിൽ ഇരുന്നു എന്തോ പേപ്പർ ഒക്കെ വാരി വലിച്ചിട്ടു നോക്കുന്നുണ്ട്…..

എന്താച്ഛ വിളിച്ചേ………..

വാ ഇരിക്ക്……….

ഞാൻ കട്ടിലിൽ ഇരുന്നു………..

അച്ഛൻ : ഇനി എന്താ പ്ലാൻ……..

ഒന്നും തീരുമാനിച്ചിട്ടില്ല……….

അച്ഛൻ ഒരു ബാങ്കിന്റെ പാസ്സ് ബുക്ക്‌ കയ്യിലേക്ക് തന്നു……..

നിനക്ക് എന്റെ ബിസിനസ്സിൽ താല്പര്യം ഇല്ലല്ലോ….
.
ഇത് നിന്റെ പേരിലാണ്…ഈ അക്കൗണ്ട് ….. അതിൽ കാശുണ്ട്…..നാളെ ബാങ്കിൽ പോയി kyc കൊടുക്കണം ………….. ജോർജ് നെ കണ്ടൽ മതി ഞാൻ പറഞ്ഞിട്ടുണ്ട്…… ബിസിനസ്‌ ചെയ്യണേ അത്‌ ചെയ്യ് ജോലിക്ക് പോണേ അങ്ങനെ ചെയ്യ്……. നിനക്ക് ഇഷ്ടം ഉള്ളത് ചെയ്തോ……..

ഞാൻ മുറിയിൽ വന്നു പാസ്സ് ബുക്ക്‌ തുറന്ന നോക്കി……..

50 ലക്ഷം രൂപ യുടെ ഫിക്സഡ് ഡെപ്പോസിറ്റ്……..15 വർഷം മുൻപ് ഇട്ടത്….. ഇപ്പൊ അത്‌ നല്ലൊരു തുക ആയി കാണും……..അവിടെ കിടക്കട്ടെ….. നാളെ എപ്പോഴേലും ആവശ്യം വരുമ്പോൾ എടുക്കാം……….

വാതിൽ തുറന്ന് ശ്രീക്കുട്ടി അകത്തേക്ക് വന്നു……. ശ്രീലക്ഷ്മി എന്നുള്ളത് ഞാൻ ചുരുക്കി വിളിക്കാൻ പാകത്തിന്……..മാറ്റി ..😊

ശ്രീ : താഴെലേക്ക് ചെല്ലാൻ അമ്മ പറഞ്ഞു…….

ആദ്യമായി അവൾ എന്നോട് ഒരു കാര്യം പറഞ്ഞത്…….. ചാടി കട്ടിലിൽ നിന്നെഴുനേറ്റ് പാസ്സ് ബുക്കും ഷെൽഫിലേക്ക് ഇട്ട് അവളുടെ പുറകെ പോയി………

താഴെ ചെന്ന് ഭക്ഷണം കഴിച്ചു….. മുകളിൽ വന്നു…….. കുളിച്ചിട്ടു കിടക്കാം………

Leave a Reply

Your email address will not be published. Required fields are marked *