അത് എനിക്ക് ഒരു അബദ്ധം പറ്റിയതാ………
അമ്മ : മ്മ് മുകളിലേക്ക് ചെല്ല്…… ആ കൊച്ചു അവിടെ ഇരുന്നു കരയുന്നുണ്ട്…….അതിനെ പോയെന്നു ആശ്വസിപ്പിക്ക്……..
കുറച്ചു ആശ്വാസം കൊടുക്കാം എന്ന്കരുതി സ്റ്റെപ്പ് കേറി മുകളിൽ എത്തിയതും എന്റെ ശ്വാസം പോകാൻ തുടങ്ങി…….
എഴേ എട്ട് മാസം ആയി അറിയാം എങ്കിൽ പോലും ഒരു 5 മിനുട്ട് പോലും ഞങ്ങൾ സംസാരിച്ചിട്ടില്ല…….
ഞാൻ എന്റെ മുറിയുടെ വാതിലിൽ മുട്ടി…..
അഞ്ജു വാതിൽ തുറന്നു………
ചേച്ചി ഇപ്പ വരവേ എന്നു പറഞ്ഞു അവൾ പുറത്തേക്ക് പോയി ഇതിനിടയിൽ എന്നേ കൊഞ്ഞനം കുത്താനും മറന്നില്ല…..
മുറിയിൽ കേറി… വാതിൽ ചാരി….. നിറ കണ്ണുകളുമായി ശ്രീലക്ഷ്മി കട്ടിലിന്റെ അരികിൽ ജനലിനോട് ചേർന്ന് ഇരിപ്പുണ്ട്…………..
എന്ത് ചോദിക്കും…….. മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ……
എന്നേ നോക്കുന്നും ഇല്ല……..
ഞാൻ : വിശക്കുന്നുണ്ടോ………….
മറുപടി ഒന്നും ഇല്ല……… കുറച്ചു നേരം കൂടി അവിടെ ഇരുന്നു……. ഒന്നും മിണ്ടുന്നില്ല……… ഇനി എന്ത് ചോദിക്കാൻ ആണ്……
വിശക്കുന്നുണ്ടോന്ന് ചോദിക്കണ്ടാർന്നു….. ശേ നശിപ്പിച്ചു…..
അതെ ഞാൻ താഴെ വരെ പോയിട്ട് വരാം……… ഞാൻ താഴേക്ക് ഇറങ്ങി അഞ്ജുനെ പറഞ്ഞു അവളുടെ അടുക്കലേക്ക് വിട്ടു………
മാമനെ നോക്കിട്ട് കാണാൻ ഇല്ല…….
വിളിച് നോക്കാം……..ഫോൺ എടുത്ത് ഡയൽ ചെയ്തു…..
അടിക്കുന്നുണ്ട് എടുക്കുന്നില്ല നാറി……
മൂന്നാമത്തെ വെട്ടം വിളിച്ചപ്പോൾ എടുത്ത്………
ഞാൻ : എടൊ താൻ എവിടെ……..
ഞാൻ അവളെ കൂട്ടാൻ കോളേജിൽ വന്നേക്കണ ഇപ്പൊ വരാം……
ആ വേഗം വാ………
ഞാൻ വാതിൽക്കൽ തന്നെ നിന്നു…………..