ഞാൻ ഓർത്തത്……… അതോ ഇനി ഇത് അറിഞ്ഞിട്ട് വന്നതാണോ…… ഹൃദയമിടിപ്പ് വീണ്ടും കൂടാൻ തുടങ്ങി………..
ശ്രീജിത്തും അച്ഛനും അവളുടെ വീട്ടുകാരും കൂടി എന്റെ വീട്ടിലേക്ക് പോയേക്കൺ ……. കാര്യം പറയാൻ……. അപ്പോഴാണ് അച്ഛന്റെ വരവ്………
എൻട്രൻസ് കേറി ഉള്ളിലേക്കു വന്ന അച്ഛൻ എന്നേ കണ്ടു….. സൂക്ഷിച്ചു നോക്കുന്നുണ്ട്…….
സൂക്ഷിച്ചു നോക്കണ്ടടാ അച്ഛൻ ഇത് ഞാൻ തന്നെ……….
മാമൻ ഓടി അച്ഛന്റെടുത്തേക്ക് ചെന്ന് കുറെ നേരം അവിടെ നിന്ന് സംസാരിച്ച…… ശ്രീലക്ഷ്മി ഇടക്ക് എന്നേ നോക്കുന്നുണ്ട് തിരിച്ചു നോക്കാൻ ഉള്ള മനസ്സികാവസ്ഥായിൽ അല്ലായിരുന്നു ഞാൻ………..
ദൈവമേ രണ്ടു പേരും കൂടി വരുന്നുണ്ട് എന്ത് ആകുമോ എന്തോ……..
സ്റ്റേജിന്റെ സൈഡ് ഇൽ ഉള്ള ഓരോ സ്റ്റെപ്പിൽ അവർ കേറുമ്പോഴും……… നെഞ്ചിടിപ്പ് കൂടി കൂടി വന്നു………
മൈര്ടുത്തെത്തി……..
അച്ഛൻ ഒന്നും പറയില്ലായിരിക്കും……… അന്ന് ഹോസ്പിറ്റലിൽ നിന്നും വന്നു കഴിഞ്ഞു….. എന്നോട് നല്ല കാര്യം ആയിരുന്നു……..
അച്ഛൻ രണ്ടുപേരെയും നോക്കി…. അവൾ തല കുമ്പിട്ടു നിന്നു…..
നിനക്ക് ഒരു വാക്ക് ഞങ്ങളോട് പറയായിരുന്നില്ലേ………ഇന്നലേം നിന്റമ്മ പറഞ്ഞതെ ഉള്ളു നിന്റെ കല്യാണ കാര്യം……..
പെട്ടന്ന് പറ്റി പോയി….സൊ സൊ .. സോറി….അച്ഛാ .. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു……….
അച്ഛൻ ഫോൺ എടുത്ത്…. ആരെയോ വിളിച്ചു………. എന്തോ പറഞ്ഞു….എന്നിട്ട് മാമനോട് എന്തോ പറഞ്ഞു….
മാമൻ ഞങ്ങളുടെ അടുത്തോട്ടു……. വന്നു…
എടാ അളിയൻ വരാൻ പറഞ്ഞു………
ഒന്നും ചോദിക്കാതെ ഞാൻ. പുറകെ പോയി…. ഞാൻ രണ്ട് അടി നടന്നതും അവൾ അവിടെ തന്നെ നിൽക്കുന്നു….
വന്നില്ലേ….. ഞാൻ അവളെ നോക്കി ചോദിച്ചു…
ഹ്മ്മ് എന്നും പറഞ്ഞു പുറകെ അവളും വന്നു………
അച്ഛന്റെ കാറിനടുത്തു എത്തി ഞങ്ങൾ രണ്ടു പേരും പുറകിൽ കേറി……. മാമൻ ഡ്രൈവിംഗ് സീറ്റിലും അച്ഛൻ…. സൈഡിൽ ഉം……..
വണ്ടി നീങ്ങി തുടങ്ങി……… വേറെ എങ്ങോട്ടും അല്ലായിരുന്നു വീട്ടിലോട്ട്