നോക്കി കൊണ്ടിരിക്കുന്നു….. ചില ആളുകൾ ചെവിയിൽ എന്തോ പറയുന്നു…….. അവരുടെ അടുത്ത്……. അവളുടെ അച്ഛനും ചേട്ടനും ബന്ധുക്കളും നിൽപ്പുണ്ട് …….
മാമൻ : കണ്ടിട്ട് എന്തോ പ്രശ്നം ഉണ്ടല്ലോ……വാ നോക്കാം……
ഞങ്ങൾ ആ കൂട്ടത്തിന് അടുത്തേക്ക് ചെന്ന്………
,,,,,,,,,,,,,പ്ലീസ് ഒരു പ്രശ്നം ഉണ്ടാക്കല്ലേ നമ്മുക്ക് സംസാരിക്കാം അത് ശ്രീജിത്തിന്റെ ശബ്ദം ആയിരുന്നു ഞങ്ങൾ കേട്ടത്…..
മാമൻ എന്നേ നോക്കി……….ഞാൻ തിരിച്ചും നോക്കി…..
ഞങ്ങൾ എന്ത് പ്രശ്നം ഉണ്ടാക്കി നിങ്ങൾ അല്ലെ പറഞ്ഞ വാക്ക് തെറ്റിച്ചത്…… പറഞ്ഞോറപ്പിച്ചത് കിട്ടാതെ ഈ കല്യാണം നടക്കില്ല…… വരന്റെ തന്ത പടി ആണ് പറഞ്ഞത്………
നിന്റെ പെങ്ങളുടെ സൗന്ദര്യം കണ്ടിട്ടൊന്നും അല്ല…….. ഞാൻ….. ഈ കല്യാണത്തിന് സമ്മതിച്ചത്…….. എന്നിട്ട് ഇപ്പൊ പറഞ്ഞത് ഒന്നും ഇല്ല……….. കായലിൽ ചാടി ആത്മഹത്യക്ക് …… ശ്രെമിച്ച………..ഇവളെ വേറെ ആര് കെട്ടാനാടാ
വരന്റെ മറുപടി കേട്ടപൊഴേ എനിക്ക് മനസ്സിലായി സ്ത്രീധനം ആണ് വിഷയം………
ആത്‍മഹത്യ ……. എന്ന് കേട്ടപ്പോ നിക്ക് അങ്ങട് വിറഞ്ഞു കേറി …… ഞാൻ എല്ലാരേം വകഞ്ഞ മാറ്റി അവരുടെ മുമ്പിൽ ചെന്ന് പുറകെ മാമനും………
“”””ചെത്തി വല്ലതും വെള്ളത്തിലും കളയാടാ…. ആണാണെന്നും പറഞ്ഞു തൂക്കിട്ടോണ്ട് നടക്കുന്നു…… തൂഫ്……. ഒരൊറ്റ തുപ്പും….”””””
ഞാൻ വേണോന്ന് വെച്ചിട്ട് പറഞ്ഞതല്ല….. പറഞ്ഞു പോയതാണ്…….. കുറച്ചു ശബ്ദവും കൂടി പോയി……. അവിടെ ഉണ്ടായിരുന്ന എല്ലാവരും കേട്ട്…….. അതോടു കൂടി ചുറ്റിനും നിന്ന എല്ലാവരുടെ കണ്ണുകളും എന്റെ മേലേക്ക് വീണു…………….
നീ ആരാടാ മൈരേ അത് പറയാൻ എന്നും പറഞ്ഞു എന്റെ നേരെ കൈ ഓങ്ങിയ അവന്റെ നെഞ്ചിന്നിട്ട് ആഞ് ഒരറ്റ ചവിട്ട്………
അവൻ തെറിച്ചു താഴേലും………മാമൻ എന്നേ വട്ടം പിടിച്ചു പുറകിലേക്കും മാറ്റി.. എനിക്ക് ആണേ അവനെ കൊല്ലാനുള്ള ദേഷ്യം ആയിരുന്നു…….
അവിടെ നിന്നും എഴുനേറ്റ് വന്ന അവനിട്ടു അടുത്ത ചവിട്ട് കൊടുത്തത് ശ്രീജിത്ത് ആയിരുന്നു…….. അതോട് കൂടി സീൻ മൊത്തം മാറി…… മാമൻ എന്നേ പിടിച്ചു അതിനിടയിൽ നിന്നും മാറ്റിയെങ്കിലും അവിടെ പൂര ഇടിയായി………. പെണ്ണിന്റെ വീട്ടുകാർ എല്ലാം കൂടി ചെക്കനേം ചെക്കന്റെ വീട്ടുകാരേം ഇടിച്ചു പേരപ്പുറം കേറ്റി…………..
ആരൊക്കെയോ വന്നു രണ്ട് കൂട്ടരെയും പിടിച്ചു മാറ്റി………