അന്നത്തെ കൊണ്ട് ജോഗിങ്ങും അവസാനിപ്പിച്ചു……… അവിടെ ചെല്ലുമ്പോൾ പല കാര്യങ്ങളും….. ഓർമയിലേക്ക് വരും………..വെറുതെ എന്തിനാ എന്റെ സ്വാർത്ഥത അല്ലെ……..
അടുത്ത ശനിയാഴ്ചച്ച അവളുടെ കല്യാണം…….ആണ്
ഓരോ ദിവസം ചെല്ലും തോറും….. എന്തോപോലെ……. ഒന്നിനും ഒരു ഉഷാർ ഇല്ല……….
ആ ആഴ്ച മുഴുവനും…. ഉറക്കം തന്നെ. ആയിരുന്നു .24 മണിക്കൂറിൽ 20 മണിക്കൂറും ഉറക്കം തന്നെ……….
ഇതിനും മുന്പും തേപ്പ് ഒക്കെ കിട്ടിട്ടുണ്ടെങ്കിലും കൊടുത്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരവസ്ഥാ ആദ്യമായിട്ടായിരുന്നു……… അതും ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ പോലും അല്ല……..പിന്നെ ഞാൻ എന്തിനാണാവോ ഇങ്ങനെ തളർന്നു പോകുന്നത്
തലേദിവസം …. ഏതായാലും കല്യാണത്തിന് പോണില്ലെന്ന് തീരുമാനിച്ചു………. പിറ്റേന്ന് പോകാന്ന് വെച്ച്………..
അന്ന് എനിക്ക് കാള രാത്രി ആയിരുന്നു ഉറങ്ങാൻ പോലും പറ്റിയില്ല……ആ രാത്രി ഞാൻ ഒരു തീരുമാനം എടുത്തു കല്യാണത്തിന് ഞാൻ പോണില്ല …….. അതിന് എന്നേ കൊണ്ട് പറ്റില്ല…………
പിറ്റേന്ന് എഴുന്നേക്കാൻ ആയിട്ടു അന്ന് ഉറങ്ങിട്ട് പോലും ഇല്ല……… 7 മണി ആയപ്പോൾ അടുക്കളെലെക്ക് ചെന്ന്……
അമ്മേ ചായ താാാ…………….
ഇപ്പൊ തരാം…………..അല്ല ഓടാൻ പോക്ക് നിർത്തിയോ…….
ആ നിർത്തി…….
മ്മ് എന്ത് പറ്റി…………..
ഒന്നുല്ല ഇനി ആരെങ്കിലും ചാടിട്ട്…… പുറകെ ചാടാൻ എന്നേ കൊണ്ട് കഴിയേലെ ………………………ഒന്ന് ചാടിയതിന്റെ ക്ഷീണം മാറീട്ടില്ല……
അപ്പൊ നീ ഇന്ന് കല്യാണത്തിന് പോണില്ലേ………
ഏയ്യ് ഞാൻ എങ്ങും പോണില്ല………..
അവർ വന്നു വിളിച്ചതല്ലേ……. പോയിട്ട് വാ………
എന്നേ കൊണ്ടൊന്നും കഴിയേല….. ചെല്ല് നിങ്ങൾ പോ……..
അഹ് പോയില്ലേ പോകണ്ട………..ഇന്നാ ചായ…….
ചായയും കുടിച്ചു ഉമ്മറത്തേക്ക് ചെന്ന്…..പത്രം വിടർത്തി വായിക്കാനൊന്നും അല്ല പടം നോക്കാൻ……… അങ്ങനെ അര മണിക്കൂർ കൂടി തള്ളി നീക്കി……വീണ്ടും ……… റൂമിൽ ചെന്ന് മുകളിലേക്കും നോക്കി മലർന്ന് കിടന്ന്……..