ഇൽ ആയിരുന്നു……
അമ്മയും അച്ഛനും അനിയത്തിയും ഉണ്ട് അടുത്ത്……മൂന്ന് പേരും എനിക്ക് ചുറ്റിനും ഇരിക്കുന്നു………. വേറെ മൂന്ന് പേരും കൂടി ഉണ്ട്…….
എല്ലാവരുടെയും കണ്ണ് നിറഞ്ഞു നില്കുന്നു………
എന്നേ ഞെട്ടിച്ചത് അച്ഛന്റെ മുഖം ആയിരുന്നു……. കണ്ണുകൾ കലങ്ങി…… ആദ്യമായി ആണ് അങ്ങനെ ഒരു ഭാവത്തിൽ അച്ഛനെ കാണുന്നത്……… എന്റെ കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു അച്ഛൻ……………..
അമ്മയും അനിയത്തിയും അതെ അവസ്ഥയിൽ ആയിരുന്നു………
ഞാൻ : അമ്മേ ആാാ കുട്ടി…….. അമ്മയുടെ മുഖത്തേക്ക് നോക്കിയതും…. അമ്മ തിരിഞ്ഞു അപ്പുറത്ത് നില്കുന്നവരെ നോക്കി……..
ഞാനും അവരെ നോക്കി…… ഒരു അച്ഛനും അമ്മയും ………… പിന്നെ ഒരു ചെറുപ്പ കാരനും….
ഞാൻ നോക്കിയതും അ അമ്മ വന്ന് കാലിൽ പിടിച്ചു….. കരയാൻ തുടങ്ങി……… അവർ ആരാ എന്ന് എനിക്ക് അറിയില്ല………
പിന്നെ ആണ് മനസ്സിലായത് അത് അവളുടെ അമ്മയും അച്ഛനും ചേട്ടനും ആയിരുന്നുവെന്ന് …………
അന്നേരം അവിടെ നിന്ന് അവരെ ഡോക്ടർ പറഞ്ഞു വിട്ടെങ്കിലും പിറ്റേന്ന് വന്ന് എന്റടുത്തു….. അന്നേരം ആണ് ഞാൻ അറിയുന്നത് അവൾ ഇപ്പോഴും ക്രിട്ടിക്കൽ കണ്ടിഷനിൽ ആണെന്ന്….
ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ ആണ്….. ഞാൻ നോർമൽ ആയത്……. അവൾ അപ്പോഴും icu ഇൽ ആയിരുന്നു…….
അന്ന് തന്നെ എന്നേ ഡിസ്ചാർജ് ചെയ്തു…….അവൾ കിടക്കുന്ന icu ന്റെ മുമ്പിൽ ചെന്ന് ഉള്ളിലേക്ക് നോക്കി…..ഒന്നും വ്യക്തം ആകുന്നില്ല…..
ഡോക്ടറോട് പറഞ്ഞു ഞാൻ ഉള്ളിൽ കേറി…….അവളുടെ അടുത്ത് ചെന്നു…..
വായിലും മൂക്കിലും ഒക്കെ ട്യൂബ് ഇട്ടിട്ടുണ്ട്….. പാവം ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടി വെളിയിലേക്ക് ഇറങ്ങി…….തിരിഞ്ഞു നടക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..
പിറ്റേന്ന് അവളെയും വാർഡിലേക്ക് മാറ്റി….
വീട്ടിൽ എത്തിയപ്പോൾ ആണ് മനസ്സിലായത്……. നാട്ടിലൊക്കെ ഇപ്പോഴത്തെ ചർച്ച വിഷയം ഞാൻ ആണെന്ന്………… ഓരോരുത്തർ വീട്ടിൽ വരുന്നു….. എന്നേ കാണാൻ………
ഹോസ്പിറ്റലിൽ നിന്നും പോന്നപ്പോൾ അവളെ കണ്ടതല്ലാതെ പിന്നെ ഞാൻ അവളെ കണ്ടില്ല……..
ജീവനോടെ ഉണ്ടല്ലോ സമാധാനം….. ആയി………
എനിക്ക് ആണേൽ ഈ ആൾകാർ ഒക്കെ വീട്ടിലെക്ക് വന്നിട്ട് മൊത്തത്തിൽ പ്രാന്ത് പിടിക്കുന്നു…….
ദൈവദൂതന്മാരെ പോലെ അമ്മയുടെ ആങ്ങളമാർ വരുന്നത്……. അമ്മക്ക് 4 അനിയൻ മാർ ആണ്……..