വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

കൈ കഴക്കുന്നു………… കഴുത്തു മരവിച്ചു തുടങ്ങി……….നല്ല മഴയും……

ദൈവമേ രക്ഷിക്കണേ…………..

കുറച്ചു നേരം അങ്ങനെ കിടന്നു…… കൈ ഇപ്പോ വിടും എന്നാ അവസ്ഥാ ആയി…… അവളുടെ ശരീരം താഴെലേക്ക് പോകാനായി……… ശ്രെമിക്കുന്നു…….. എന്നേ കൂടി വലിക്കുന്നത് പോലെ……….

അവളെ വിട്ടിട്ടു പിടിച്ചു കിടന്നാലോ എന്നു വരെ ആലോചിച്ചു………. ഒരു പക്ഷെ ഇനി അഥവാ അവൾക് ജീവൻ ഉണ്ടങ്കിലോ…….. ഞാൻ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആകും അത്‌…….

ശരീരം മൊത്തം തളർന്നു……… ഇപ്പൊ പിടി വിടും എന്നാ അവസ്ഥ ആയി……… മരണത്തെ മുഖ മുഖം കണ്ട നിമിഷം……..

All is lost എന്നാ സിനിമയിലെ നായകന് ……… എല്ലാ പിടിവള്ളിയും വിട്ടു മുങ്ങി തഴുമ്പോൾ……. ഒരു കൈ കിട്ടുന്നപോലെ ഞങ്ങൾക്കും കിട്ടി……..

എന്റെ കണ്ണുകൾ അടയുന്നത് ഞാൻ അറിഞ്ഞു……. കുറച്ചു പേരുടെ ഉച്ചയും എൻജിൻ വെച്ച വള്ളത്തിന്റെ ശബ്ദവും ഞാൻ കണ്ണ് പെട്ടന്ന് തുറന്നു ………

അത്‌ കേട്ടതും….. കൈ ഒന്ന് കൂടി മുറുകി പിടിച്ചു……….. പുറകിൽ നിന്നാണ് ആ ശബ്ദം കേട്ടത്………

രക്ഷിക്കണേ………. എന്നു വിളിക്കണം എന്നുണ്ടായിരുനെകിലും……… വിളിച്ചാൽ അപ്പോൾ പിടി വിട്ടു പോകും………അത്രത്തോളം ഞാൻ ക്ഷീണിച്ചിരുന്നു ………..

വള്ളം പോകുന്ന വശത്തേക്ക് തിരിഞ്ഞ് നോക്കാൻ പോലും പറ്റുന്നില്ല കഴുത്തും മരവിച്ചിരുന്നു…….

ദൈവമേ അവർ ഇങ്ങോട്ട് ആയിരിക്കണമേ……….

അതെ ഇങ്ങോട്ട് തന്നെ ആയിരുന്നു…..

വള്ളം അടുത്തെത്തിയതും……. രണ്ടു പേര് ഞങ്ങളെ പിടിച്ചു വള്ളത്തെ കേറ്റിയത്തും എന്റെ ബോധം പോയി…….

ബോധം വന്നപ്പോൾ….. ഹോസ്പിറ്റലിൽ ആയിരുന്നു………

കണ്ണ് തുറന്നപ്പോൾ…. മൂക്കിലും വായിലും
കൈയിൽ ഉം ഒക്കെ മൊത്തം ട്യൂബ്……

വലത് വശത്തേക് തല ചാരിച്ചതും…… ഒരു നേഴ്സ് അവിടെ ഇരിക്കുന്നു ആ സമയത്ത് എനിക്ക് ഒന്നും ഓർമ പോലും ഇല്ലായിരുന്നു……

ഞാൻ കണ്ണ് തുറന്നത് കണ്ടതും…

ഡോക്ടറെ………………………………….. എന്നും നീട്ടിവിളിച്ചു ഒറ്റ ഓട്ടം………..

രണ്ട് മൂന്നു ഡോക്ടർമാർ ഓടി വന്ന്… എന്റടുത്തേക്ക്…….

ഡോക്ടർ ::……പേടിക്കണ്ട ഒരു കുഴപ്പവും ഇല്ല…….. നിങ്ങൾ രക്ഷിച്ച കുട്ടിയും സുഖമായിരിക്കുന്നു………….എന്തെങ്കിലും ഓർക്കാൻ പറ്റുന്നുണ്ടോ……….

അയാൾ അങ്ങനെ പറഞ്ഞപ്പോൾ…. ആണ് ഞാൻ എങ്ങനെ ഇവിടെ എത്തി എന്നത് എനിക്ക് ഓർമ വന്നത്…………

… എന്റെ ബോധം വീണ്ടും പോയി…….. പിന്നെ കണ്ണ് തുറക്കുമ്പോൾ…… വാർഡ്

Leave a Reply

Your email address will not be published. Required fields are marked *