കടലിൽ നോക്കിയ മതി……….
ഒരു കൈ കൊണ്ട് അവളുടെ മുടിയിൽ കുത്തി പിടിച്ചു…… ഒരുകൈ കൊണ്ട് മുകളിലേക്കു…… തുഴഞ്ഞു….മുകളിൽ എത്തി ശ്വാസം വലിച്ചതും വീണ്ടും താഴെലേക്ക്……..
വീണ്ടും പൊങ്ങി…. താഴ്ന്നു….. അവളുടെ മുടിയിൽ തന്നെ കുത്തി പിടിച്ചു…… കുറച്ചു നേരത്തെ മുങ്ങി പൊങ്ങലിനു ശേഷം…….. തുഴഞ്ഞു നില്കാൻ തുടങ്ങി ……
രക്ഷിക്കണേ…….. രക്ഷിക്കണേ ……… വിളിച്ചു കൂവി ……………..അയ്യോ രക്ഷിക്കണേ………. .. രക്ഷിക്കണേ…….
ആര് കേൾക്കാൻ ഈ രാവിലെ…….
അവൾ നിശ്ചലം ആകുന്നത് ഞാൻ അറിഞ്ഞു……..ജീവൻ പോയതാണോ ബോധം പോയതാണോ……. അറിയില്ല…….. ശരീരത്തിന്റെ ഭാരം കൂടി വരുന്നത് ഞാൻ അറിഞ്ഞു
ദൈവമേ രക്ഷിക്കണേ……… എല്ലാ ദൈവങ്ങളെയും വിളിച് നിലത്തിറക്കിയ നിമിഷം………ആയിരുന്നു അത്
..
അവളുടെ ശരീരം താഴേക്ക് പോകാൻ ശ്രെമിക്കുന്നത് പോലെ…ഞാൻ . മുടിയിൽ തന്നെ ഞാൻ കുത്തി പിടിച്ചു…….
വലതു തോളിൽ ചാക് തൂക്കി ഇടുന്നത് പോലെ…… തോളിൽ കൂടി മുടിയിൽ വലിച്ചു പിടിച്ചു…….. അവളുടെ മുഖം മാത്രം മുകളിൽ എന്റെ തോളിൽ …….
പയ്യെ ഒഴുക്ക് കൂടാൻ തുടങ്ങി……..
കുറച്ഛ് ഒഴുകി ചെന്നതും……..പാലത്തിന്റെ തൂണിന് അടുത്തേക്ക് എത്തി ഞാൻ അതിൽ പിടിക്കാനായി അതിന്റെ അടുത്തോട്ടു നീന്തി………….
തൂണിന്റെ എവിടെങ്കിലും പിടിക്കാൻ നോക്കിട്ട് ഒരു രക്ഷയും ഇല്ല……… മുഴുവൻ കല്ലുമ്മക്കായ പിടിച്ചിരിക്കുവായിരുന്നു………..തൂണിൽ
കല്ലുമ്മക്കായയുടെ ആഗ്രത്തിന് ബ്ലേഡ് നേലും മൂർച്ച ഉണ്ടെന്ന് അന്ന് ആണ് മനസ്സിലായത്…………
പിടിക്കുന്ന സ്ഥാലം എല്ലാ. കീറി പോകുന്നു……. കൈയിൽ നിന്നും ചോര ഒലിക്കാൻ തുടങ്ങി……
അവിടെന്നും വീണ്ടും ഒഴുകാൻ തുടങ്ങി…… ഭാഗ്യത്തിന് തൂണിന്റെ ഒരു ഗ്യാപ് ഇൽ പിടുത്തം കിട്ടി…….
ഒരു കൈ മുകളിൽ പിടിച്ചു മറു കൈയിൽ അവളുടെ മുടി…………
രക്ഷിക്കണേ……… വീണ്ടും വിളിച്ചു……കൂവി……. നേരത്തെ അത്രെയും ശബ്ദം പോലും ഇല്ല……………ശരീരം ക്ഷീണിച്ചു തുടങ്ങി….