കുട്ടികളെ നോക്കിക്കൊണ്ട് മോനും മോളും ഉത്സാഹത്തോടെ പറഞ്ഞു.
“മാമനോട് പറ. വെള്ളത്തില്‍ ഇറങ്ങാന്‍ എനിക്ക് പേടിയാ” ചേച്ചി എന്നെ നോക്കാതെ അവരോടു പറഞ്ഞു.
ഞാന്‍ കുട്ടികളെ നോക്കിച്ചിരിച്ചു.
“വാ”
കുട്ടികളെയും കൂട്ടി ഞാന്‍ മണലിലൂടെ കടലിലേക്ക് നടന്നു. ചേച്ചി പിന്നാലെ വരുന്നുണ്ടായിരുന്നു. ചേച്ചി അകലം പാലിക്കുന്നത് എന്നെ അസ്വസ്ഥനാക്കി. ആ മനസ്സിലെ ചിന്ത എന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ല. കടല്‍ക്കരയില്‍ എത്തി ഞാന്‍ നിന്നു.
“വാ മാമാ; കടലില്‍ ഇറങ്ങാം” കുട്ടികള്‍ എന്റെ കൈകളില്‍ പിടിച്ചുവലിച്ചു. ഞാന്‍ മുണ്ട് മടക്കിക്കുത്തി ചെരിപ്പ് അവിടെ ഇട്ട ശേഷം കുട്ടികളെയും കൂട്ടി വെള്ളത്തിലേക്ക് ഇറങ്ങി.
“ഹായ്..നല്ല രസം” തിരകള്‍ കാലുകളെ നക്കിത്തുടച്ചപ്പോള്‍ കുട്ടികള്‍ തുള്ളിച്ചാടി. ഞാനും അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ഞാന്‍ ഉള്ളതിന്റെ ധൈര്യത്തില്‍ കുട്ടികള്‍ വെള്ളത്തില്‍ ഓടിക്കളിക്കാന്‍ തുടങ്ങി. ചേച്ചി ലേശം മാറി മൂടിപ്പുതച്ച് നില്‍പ്പുണ്ടായിരുന്നു.
“സൂക്ഷിക്കണേ” ചേച്ചി കുട്ടികളോട് വിളിച്ചുപറഞ്ഞു.
ചേച്ചി എന്നോട് സംസാരിക്കാത്തത് കൊണ്ട് ഞാന്‍ അങ്ങോട്ടും ഒന്നും പറഞ്ഞില്ല. അസ്തമയം തുടങ്ങിയതോടെ കുട്ടികള്‍ ആര്‍ത്തുവിളിച്ചു. കാറ്റ് വീശുന്നുണ്ടായിരുന്നു. കാറ്റില്‍ ചേച്ചിയുടെ മുടി പറക്കുന്നതും ചേച്ചി അത് ഒതുക്കിവയ്ക്കാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടു. ശരീരവടിവ് കാണിക്കാതെ മൂടിപ്പുതച്ച് നിന്നിട്ടും ചിലര്‍ ചേച്ചിയെ വട്ടമിടുന്നുണ്ടായിരുന്നു.
“കളിച്ചു കഴിഞ്ഞോ..പോകാം” വെള്ളത്തില്‍ തിമിര്‍ക്കുകയായിരുന്ന കുട്ടികളോട് ഞാന്‍ ചോദിച്ചു.
“കുറച്ചൂടെ” അവര്‍ പറഞ്ഞു. അവര്‍ക്ക് വീട്ടിലേക്ക് പോകണമെന്നേയില്ല എന്നെനിക്ക് തോന്നി.
“മക്കളെ കാറ്റുണ്ട്. മതി കേറി വാ” ചേച്ചി മുടി മാടിയൊതുക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു.
“ഇപ്പം വരാം അമ്മെ”
ഞാന്‍ പിള്ളേരെ നിരീക്ഷിച്ചുകൊണ്ട് ഇടയ്ക്കിടെ ചേച്ചിയെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍പ്പോലും എന്നെ ചേച്ചി നോക്കാഞ്ഞത്