വളരെ വിരളമായി മാത്രമേ പുള്ളി കഴിക്കൂ. ചേച്ചിക്ക് നോണ്‍ വെജ് വളരെ പ്രിയമായിരുന്നു; കുട്ടികള്‍ക്കും.
“പിന്നൊരിക്കല്‍ പോകാം മക്കളെ; ഇന്ന് അച്ഛന് മൂഡില്ല. തന്നെയുമല്ല, എനിക്ക് നല്ല തലവേദനയും ഉണ്ട്” നിര്‍ബന്ധം പിടിച്ച കുട്ടികളോട് ബാലുവേട്ടന്‍ പറഞ്ഞു. പക്ഷെ പിള്ളേര്‍ വിട്ടില്ല. ഒടുവില്‍ ബാലുവേട്ടന്‍ മീരേച്ചിയെ വിളിച്ച് ഇങ്ങനെ ചോദിച്ചു:
“മീരേ, എനിക്ക് പുറത്തെ ഫുഡ് പിടിക്കില്ല എന്നറിയാമല്ലോ? ഞാന്‍ ദോശയോ മറ്റോ ഉണ്ടാക്കി കഴിച്ചോളാം. നീയൊരു കാര്യം ചെയ്യ്. ഹരിയെയും കൂട്ടി പോയിട്ട് വാ. അവനും ഒരു ചെയ്ഞ്ച് ആകുമല്ലോ”
“ബാലുവേട്ടനും വാ. നിങ്ങളില്ലാതെ ഞാന്‍ പോവില്ല” ചേച്ചി പറയുന്നത് ഞാന്‍ കേട്ടു.
“മോളെ എനിക്കൊരു അസൈന്മെന്റ് ഉണ്ട്. ചിലപ്പോള്‍ ജി എം എന്നെ വിളിച്ചേക്കും. അങ്ങനെയാണെങ്കില്‍ എനിക്ക് ഓഫീസില്‍ പോകേണ്ടി വന്നേക്കും; അതുമൊരു കാരണമാണ്. പക്ഷെ ഉറപ്പില്ല”
“രാത്രീലോ”
“അതേ. മറ്റന്നാള്‍ ഒരു എമര്‍ജന്‍സി മീറ്റിംഗ് ഉണ്ട്. അതിലേക്ക് വേണ്ട ചില ഡോക്യുമെന്റ്സ് ഉണ്ടാക്കാനാണ്. എന്തൊക്കെയാണ് വേണ്ടത് എന്ന് ഇതുവരെ പുള്ളിക്കും ഐഡിയ ഇല്ല. അതറിഞ്ഞാല്‍, എന്നെ വിളിപ്പിക്കാന്‍ ഇടയുണ്ട്. നാളെ ഓഫല്ലേ. മറ്റന്നാള്‍ രാവിലെ ആണ് മീറ്റിംഗ്. സൊ അതിനു മുമ്പ് അയാള്‍ക്ക് അതൊക്കെ പഠിക്കണം. അതുകൊണ്ട് താല്‍പ്പര്യം ഉണ്ടെങ്കിലും ഇന്നെനിക്ക് പറ്റില്ല”
“ഛെ; എങ്കില്‍ നാളെ പോകാം. എന്താ പിള്ളേരെ” ചേച്ചി ചോദിച്ചു.
“ഇല്ല; ഞങ്ങക്ക് ഇന്ന് പോണം; പ്ലീസ് അമ്മെ”
“നിങ്ങള് പോ മീരേ; ഹരി ഉണ്ടല്ലോ? പിന്നെന്താ”
“ജി എമ്മിനെ വിളിച്ച് ചോദിച്ചൂടെ ഓഫീസില്‍ വരണോ വേണ്ടയോ എന്ന്?”
“എനിക്ക് വരാന്‍ താല്‍പര്യവും ഇല്ല. ഞാനെന്തെടുക്കാനാ ബീച്ചില്‍ വന്നിട്ട്. ഒന്നാമത് നടുവേദന; കൂടാതെ തലയും വേദനിക്കുന്നുണ്ട്. നിങ്ങള്‍ പോയിട്ട് വാ. അതാ നല്ലത്”
പിന്നീട് ചേച്ചി ഏട്ടനെ നിര്‍ബന്ധിച്ചില്ല.
“ചെന്ന് മാമനോട് പറ ഒരുങ്ങാന്‍” ചേച്ചി കുട്ടികളോട് പറയുന്നത് ഞാന്‍ കേട്ടു.
കുട്ടികള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് എന്റെ മുറിയിലേക്ക് എത്തി.
ബീച്ചില്‍ തിരക്ക് കുറവായിരുന്നു. പടിഞ്ഞാറ് തുടുത്ത് ചുവന്ന മാനത്തേക്കാള്‍ അധികം തുടുപ്പുണ്ട് ചേച്ചിയുടെ മുഖത്തിനെന്ന് എനിക്ക് തോന്നി. കാറില്‍, ചേച്ചി പിന്‍സീറ്റില്‍ ആണ് ഇരുന്നത്. മകനെ മുമ്പില്‍ ഇരുത്തി. ചുരിദാര്‍ ധരിച്ചിരുന്ന ചേച്ചി ഷാള്‍ ദേഹം മൂടി പുതച്ചുകൊണ്ടാണ് വീട്ടില്‍ നിന്നും ഇറങ്ങിയതുതന്നെ. യാത്രയില്‍ ഉടനീളം എന്നോട് യാതൊന്നും സംസാരിച്ചുമില്ല. പക്ഷെ കുട്ടികളുടെ കലപില മൂലം അതൊരു വീര്‍പ്പുമുട്ടലായി അനുഭവപ്പെട്ടില്ല.
ബീച്ചില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് ഞാനിറങ്ങി. കുട്ടികളെയും കൊണ്ട് ചേച്ചിയും.
“വാമ്മേ; നമുക്ക് കടലില്‍ ഇറങ്ങാം” കടല്‍ വെള്ളത്തില്‍ കളിക്കുന്ന മറ്റു