ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Posted by

നോക്കിയിട്ട് ഉമ്മിയെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു… അങ്ങനെ ഞങ്ങൾ റൂമിലേക്ക് പോയി… രണ്ട് പേരും രണ്ട് റൂമിൽ ആയി കിടന്നു…

രാവിലെ എഴുനേറ്റ് ഹാളിലേക്ക് ചെന്നപ്പോൾ വാപ്പി അവിടെ ഇരുന്നു പത്രം വായിക്കുകയായിരുന്നു… ഞാൻ അവിടെ ഇരുന്നു… ജാസ്മിൻ അപ്പൊ എനിക്ക് ചായയുമായി വന്നു…

“മോളെ അങ്ങോട്ട് ഇരിക്ക് കുറച്ച് കാര്യം സംസാരിക്കണം ” വാപ്പി പറഞ്ഞു… ജാസ്മിൻ എന്നെ നോക്കിയിട്ട് അവിടെ ഇരുന്നു…

“അജീന ഒന്നിങ്ങു വന്നേ ” വാപ്പി ഉമ്മിയെ വിളിച്ചു.. ഉമ്മി വന്നു…

“മോളെ ആരെയെങ്കിലും അറിയിക്കണോ കല്യാണക്കാര്യം… എന്ന് വെച്ചാൽ കൊച്ചാപ്പയെ ” വാപ്പി പകുതി വെച്ച് പറഞ്ഞു നിർത്തികൊണ്ട് ചോദിച്ചു…

“അത്.. വിളിച്ചു നോക്കാം അവർ അല്ലാതെ വേറെ ആരും പറയാൻ ആയി എനിക്ക് ഇല്ല ”

“അതല്ല..അധികം നീട്ടണ്ട എന്ന് ആണ് ഞങ്ങളുടെ അഭിപ്രായം.. നിങ്ങളുടെയോ?” വാപ്പി ചോദിച്ചു

“അതിപ്പോ, ഞാൻ ” അവൾ നിന്ന് കുഴഞ്ഞു..

“മോള് എന്തായാലും അവരെ വിളിച്ചു ചോദിക്ക് ” അതും പറഞ്ഞു വാപ്പിയും ഉമ്മിയും നടന്നു പോയി…

അവൾ കൊച്ചാപ്പാടെ നമ്പറിലേക്ക് ഒരുപാട് ട്രൈ ചെയ്തു.. കുറെ പ്രാവശ്യം ട്രൈ ചെയ്തപ്പോൾ ഒരു പ്രാവശ്യം എടുത്തു.അവൾ സ്പീക്കറിൽ ഇട്ടു…

“കൊച്ചാപ്പ ഇങ്ങൾ എവിടെയാ… വിളിച്ചിട്ട് കിട്ടാനില്ലല്ലോ ” ജാസ്മിൻ ചോദിച്ചു…

“മോളെ ഒന്നും പറയണ്ട.. ഞങ്ങളെ ഇപ്പൊ ഇവിടെ കുടുങ്ങി കിടക്കുകയാണ്.. തിരിച്ചു നാട്ടിലേക്ക് എത്താൻ കൂടി പറ്റില്ല ”കൊച്ചാപ്പി പറഞ്ഞു..“ഓ അങ്ങോട്ട് ചെന്നിട്ട് അതിനെ രണ്ടിനെയും നോക്കാൻ അല്ലെ ” എന്ന് അതിന്റെ വാക്കിയായി ഞങ്ങൾ ആ കാളിലൂടെ കേട്ടു… അത് കേട്ടതും അവളുടെ മുഖം വാടി… ഞാൻ അപ്പൊ തന്നെ കാൾ കട്ട്‌ ആക്കി…

“നിനക്ക് ഇപ്പൊ ഞങ്ങൾ ഒക്കെ ഉണ്ട്… അതൊക്കെ മതി, നീ വിഷമിക്കാതെ ഇരിക്ക് ” ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു…

“ഉമ്മി, വാപ്പി ഒന്നിങ്ങു വന്നേ ”അവർ രണ്ടുപേരും വന്നു…

“എന്തായി വിളിച്ചു ചോദിച്ചോ ” വാപ്പി ചോദിച്ചു

“ഇല്ല വാപ്പി വിളിച്ചിട്ട് കിട്ടണില്ല, നമ്പർ മാറ്റി കാണും ഇവളുടെ നമ്പർ ഓർമ ഇല്ലാത്തോണ്ട് കണ്ട് പിടിക്കാൻ പറ്റില്ലല്ലോ ” അവരോട് ഞാൻ ഒരു കള്ളം

Leave a Reply

Your email address will not be published. Required fields are marked *