തുറന്നപ്പോൾ അതാ. ഉമ്മച്ചികുട്ടി റിയേച്ചി…
“ഹായ് കിച്ചൂ ” പറഞ്ഞതും കൈ വിടർത്തിയതും ഒരുമിച്ചായിരുന്നു.. ഞാൻ ആ പഞ്ഞി പോലത്തെ ശരീരത്തിലേക്ക് അമർന്നു.. അത്തറിന്റെ മണം…
വലിച്ചെടുത്തു തിരിഞ്ഞപ്പോൾ ചേച്ചിമാർ രണ്ടും പിറകിൽ. ഞാൻ ഒന്ന് വലിഞ്ഞു. എന്നാൽ അവർക്ക് എന്നെ വിശ്വാസമാണ് എന്ന രീതിയിൽ ചിരിച്ചു… റിയ അകത്തേക്ക് കേറി..
“ദേവു..” റിയ ദേവുവിനെ കേറി പൊതിഞ്ഞു..
“നീ എന്താ ഡോർ തട്ടി പൊളിക്കുന്നെ “ റിയയുടെ അരയിലൂടെ കൈയ്യിട്ട് ദേവു ചോദിച്ചു.
“അതിന് ബെൽ മുഴങ്ങണ്ടേ ഞാൻ എത്ര ഞെക്കി നോക്കി “ റിയേച്ചി എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു…
“ഹേ അത് പോയോ ഇന്നലെ ഒക്കെ ഒക്കെ ആയിരുന്നല്ലോ “
“നീയും തവളയും കൂടെ ആണോ ഇന്ന് പോക്ക് ” ദേവു അച്ചുവിനെ കളിയാക്കി കൊണ്ട് റിയയോട് ചോദിച്ചു… അച്ചു ദേഷ്യത്തോടെ ദേവുവിനെ നോക്കി.. റിയ ചിരിച്ചു.
അവൾക്ക് അല്ലെങ്കിലും ഞങ്ങളുടെ കളിയെല്ലാം കാണുന്നത് വളരെ ഇഷ്ടമാണ്.
ഇറങ്ങാൻ നേരം എന്റെയും ദേവുവിന്റെയും കവിളിൽ ഓരോ ഉമ്മ വീതം തന്നു അച്ചു ഇറങ്ങുമ്പോൾ റിയ അത് നോക്കി നിന്നപ്പോൾ എനിക്ക് എന്തോ പോലെ. ഒരു ചേച്ചിയും അനിയനും ഒന്നും ഇല്ലാത്ത വിഷമം അന്ന് അവൾ പറഞ്ഞതാണ് എനിക്ക് ഓർമ വന്നത്. ഈ സ്നേഹം കാണുമ്പോൾ അവളുടെ മനസ്സില് എന്തായിരിക്കും? വിഷമിക്കോ ..ഞാൻ അവളെ വിളിച്ചു
” റിയേച്ചി… “അച്ചുവും അവളും വേഗം തിരിഞ്ഞു നോക്കി.. ഞാൻ ആ തുടുത്ത കവിളിൽ ഒരുമ്മ കൊടുത്തപ്പോൾ അച്ചു ചിരിച്ചു. റിയ തല താഴ്ത്തി