“നീയെന്താ ആലോചിക്കുന്നത് “… അച്ചുവിന്റെ ചോദ്യം വീണ്ടും.
“ഏയ് ഞാൻ.. അവൾ ഓക്കേ ആണ്. ഇന്നലെ തന്നെ ബെറ്റർ ആയിരുന്നു, നീ തിരക്കിലാണെന്ന് കരുതിയാ വിളിക്കാഞ്ഞത് ” ഞാൻ പണിപ്പെട്ടു പറഞ്ഞു മുഖം കൊടുക്കാൻ കഴിഞ്ഞില്ല..
“ഇന്നലെ അവളെ കണ്ടപ്പോൾ ശെരിക്കും പാവം തോന്നി.. ഓടിചാടി തലയിൽ കേറിയിരുന്ന പെണ്ണാ… പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു കിടന്നത്..പാവം…” അച്ചു ചെറു ചിരിയോടെ പറഞ്ഞു നിർത്തിയതും എനിക്ക് ചെറിയ അസ്വസ്ഥത
അവളുടെ മുന്നിൽ ഇങ്ങനെ മറച്ചു പിടിക്കേണ്ടി വന്നിട്ടില്ല, എല്ലാകാര്യവും പറയുന്നതാണ്..
” നമ്മുടെ കാര്യം ദേവുവിനോട് പറയണ്ടേ ഡാ ” ഞാൻ ഞെട്ടി.. കൈകൾ ഒന്ന് വിറച്ചു.. അച്ചുവിന്റെ മുഖത്തേക്ക് നോട്ടം പോയതും വണ്ടി ഒന്ന് പാളി…
“ഹെ കിച്ചൂ ….. നീ എന്താടാ കാട്ടുന്നെ ” അച്ചു പേടിച്ചു കണ്ണടച്ചു ചോദിച്ചതും പിറകിലെ വണ്ടി നീട്ടി ഹോൺ അടിച്ചു..
ദേവുവിനോട് ഇപ്പൊ പറഞ്ഞാൽ ഉള്ള അവസ്ഥ… അവൾ എങ്ങനെ ഇത് എടുക്കും….
“നിനക്ക് ഇതാ വണ്ടി തരരുതെന്ന് ഞാൻ പറയുന്നത് ഒരു ശ്രദ്ധയില്ലാതെ അല്ലെ ഓടിക്കുന്നെ ”
” അത് അച്ചു ദേവുവിനോട് പറയുന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ… ” ഞാൻ സ്വയം ന്യായീകരിക്കാൻ നോക്കി…