അനു മിണ്ടാതെ എല്ലാം കേട്ട് നിന്നു…
രാഹുൽ – നിന്നേ ഞാൻ ഒഴിവാക്കി പോവില്ല…എന്താണ് ന്നു അറിയോ?
നിനെ പോലെ ഒരുത്തിയെ ഇനി വേണ്ട..ഇതവുമ്പോ ഭാര്യ ഉണ്ട് .എന്നാല് എങ്ങോട്ട് വേണേലും പോവാം..ഒരു ചിലവും നോക്കേണ്ട…
അടുത്ത ആഴ്ച ഞാൻ പോവുന്നുണ്ടെൽ വരണം..അച്ഛൻ ഇല്ലാ…അതാണ്..അല്ലേൽ വേണ്ട…
അതും പറഞ്ഞു രാഹുൽ പോയി..
അനു ഇത് കേട്ട് ഒന്നും മിണ്ടാതെ നോക്കി നിന്നു…അഭി ഇത് ഒക്കെ കേട്ട് വന്നു അവളെ നോക്കി…
അവനെ അവളും നോക്കി…അവള് ഉള്ളിൽ കയറി പോയി..
അഭി ഉള്ളിൽ വന്നപ്പോൾ tv യുടെ മുന്നിൽ ഇരിക്കുന്നു.. നല്ല സൗണ്ട്…എന്തോ ആലോചിക്കുന്നുണ്ട്…
അഭി – കുറച്ച് കൂടി സൗണ്ട് കൂട്ടിയാൽ എല്ലാർക്കും കേൾക്കാം..അപ്പുറത്തെ വീട്ടിൽ വരെ…
അനു – അത് കേട്ട് അവള് ഒന്നൂടെ സൗണ്ട് കൂട്ടി റിമോട്ട് അവനെ നോക്കി വലിച്ച് എറിഞ്ഞു…
അഭി ഒന്ന് തല ചരിച്ച് ചുമരിൽ നോക്കി..പിന്നെ എഴുന്നേറ്റ് പോയി ഗേറ്റിൻ്റെ അവിടേ പോയി പുറത്തേക്ക് നോക്കി നിന്നു..
വണ്ടികൾ ഒന്നും പോയില്ലേലും അവൻ എന്തൊക്കെയോ ആലോചിച്ചു നിന്നു..
“രാഹുൽ ഇത്ര വൃത്തികെട്ടവൻ ആണോ..ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയിട്ട്..അവൻ ലാവിഷ് ആയി നടക്കുന്നു..പണിക്ക് പോകുന്നുണ്ടോ ആവോ…ഇവിടെയും ചിലപ്പോൾ കറങ്ങാൻ വന്നത് ആവും..